ജയലളിതയെ വാര്‍ഡിലേക്ക് മാറ്റി

ജയലളിതയെ വാര്‍ഡിലേക്ക് മാറ്റി
എഐഎഡിഎംകെ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നും ജനറല്‍ വാര്‍ഡിലേക്ക് മാറ്റി. എഐഎഡിഎംകെ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശാരീരികമായും മാനസികമായും ജയലളിത പൂര്‍ണ ആരോഗ്യവതിയാണെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ പ്രതാപ് സി റെഡ്ഡിയാണ് പറഞ്ഞത്. വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണ് അവര്‍ ഇപ്പോള്‍ കഴിയുന്നത്. അണുബാധ ഉണ്ടാവാതിരിക്കുന്നതിനാണ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു. പനിയും നിര്‍ജലീകരണവും കാരണം സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്റെ ജനങ്ങളുടെ പ്രാര്‍ഥനയാണ് തനിക്ക് പുനര്‍ജന്മം നല്‍കിയതെന്ന് ജയളിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Adjust Story Font
16

