Quantcast

പട്ടിണി കിടന്നാണ് അതിര്‍ത്തി കാക്കുന്നതെന്ന പട്ടാളക്കാരന്റെ വീഡിയോ വൈറല്‍

MediaOne Logo

Khasida

  • Published:

    28 May 2018 2:00 PM IST

പട്ടിണി കിടന്നാണ് അതിര്‍ത്തി കാക്കുന്നതെന്ന പട്ടാളക്കാരന്റെ വീഡിയോ വൈറല്‍
X

പട്ടിണി കിടന്നാണ് അതിര്‍ത്തി കാക്കുന്നതെന്ന പട്ടാളക്കാരന്റെ വീഡിയോ വൈറല്‍

അതിര്‍ത്തി സേനയിലെ ഭക്ഷ്യവകുപ്പിലെ അഴിമതിയെക്കുറിച്ച് കേന്ദ്രം റിപ്പോര്‍ട്ട് തേടി

ഒട്ടിയ വയറുമായാണ് പലരാത്രികളിലും കിടന്നുറങ്ങേണ്ടി വരുന്നതെന്ന് അതിര്‍ത്തി കാക്കുന്ന സൈനികന്റെ വീഡിയോ. ഫെയ്സ് ബുക്ക് വഴി പുറത്ത് വിട്ട വീഡിയോയിലാണ് 29 കാരനായ തേജ് ബഹാദൂര്‍ എന്ന ജവാന്‍ സൈന്യത്തിലെ ദുരവസ്ഥയെക്കുറിച്ച് പറയുന്നത്. പട്ടിണിയില്‍ എങ്ങിനെ ജോലി ചെയ്യാനാകുമെന്ന ചോദ്യമടങ്ങുന്ന 3 വീഡിയോകള്‍ വൈറലായതോടെ, കേന്ദ്രം അടിയന്തര റിപ്പോര്‍ട്ട് തേടി.

അതിര്‍ത്തി സുരക്ഷാ സേനയുടെ 29 ആം ബറ്റാലിയനിലെ സൈനികനാണ് തേജ് ബഹാദൂര്‍. അതിര്‍ത്തി സേനയിലെ ഭക്ഷ്യ വകുപ്പിലെ അഴിമതിയെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുന്നു വീഡിയോ.

മികച്ച ഭക്ഷണമാണ് സൈനികര്‍ക്ക് നല്‍കേണ്ടത്. ഇതിനായി കോടികളുടെ ഫണ്ടുമുണ്ട്. എന്നാല്‍ പാതി വെന്ത ഒരു ചപ്പാത്തിയോ ഭക്ഷ്യ യോഗ്യമല്ലാത്ത പരിപ്പുമാണ് ഇവര്‍ക്ക് ഉച്ചക്കും രാത്രിയും ലഭിക്കുന്നത്. ഇത് ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നുണ്ട് ബഹാദൂര്‍.

ഇതില്‍ സര്‍ക്കാറിനെ കുറ്റം പറയുന്നില്ലെന്ന് വിശദീകരിക്കുന്ന അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. ഇതോടെ കേന്ദ്രം അടിയന്തര റിപ്പോര്‍ട്ട് തേടി. ബി എസ് എഫ് ജവാന്റെ വീഡിയോ അപേക്ഷയില്‍ ഉടനടി നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നിര്‍ദേശിച്ചു.

Next Story