Quantcast

'മുഖ്യമന്ത്രി പദത്തിന്റെ അന്തസ് നിലനിര്‍‌ത്തി പ്രവര്‍ത്തിക്കണം' ആദിത്യനാഥിനോട് മല്ലികാര്‍ജ്ജുന്‍ ഖാര്‍കെ

MediaOne Logo

Muhsina

  • Published:

    28 May 2018 11:52 AM IST

മുഖ്യമന്ത്രി പദത്തിന്റെ അന്തസ് നിലനിര്‍‌ത്തി പ്രവര്‍ത്തിക്കണം ആദിത്യനാഥിനോട് മല്ലികാര്‍ജ്ജുന്‍ ഖാര്‍കെ
X

'മുഖ്യമന്ത്രി പദത്തിന്റെ അന്തസ് നിലനിര്‍‌ത്തി പ്രവര്‍ത്തിക്കണം' ആദിത്യനാഥിനോട് മല്ലികാര്‍ജ്ജുന്‍ ഖാര്‍കെ

നിലവില്‍ എംപി കൂടിയായ യോഗീ ആദിത്യനാഥ് വിടവാങ്ങല്‍ പ്രസംഗം നടത്തവെ രാഹുലിനെയും അഖിലേഷിനെയും പരാമര്‍ശിച്ചപ്പോഴായിരുന്നു ഖാര്‍കെയുടെ..

മുഖ്യമന്ത്രി പദത്തിന്‍റെ അന്തസ് നിലനിര്‍‌ത്തി പ്രവര്‍ത്തിക്കണമെന്ന് ഉത്തര്‍പ്രദേശിന്‍റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗീ ആദിത്യനാഥിന് ലോകസഭയില്‍ കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍കെയുടെ സാരോപദേശം. നിലവില്‍ എംപി കൂടിയായ യോഗീ ആദിത്യനാഥ് വിടവാങ്ങല്‍ പ്രസംഗം നടത്തവെ രാഹുലിനെയും അഖിലേഷിനെയും പരാമര്‍ശിച്ചപ്പോഴായിരുന്നു ഖാര്‍കെയുടെ ഇടപെടല്‍.

" യഥാര്‍ത്ഥത്തില്‍ എനിക്ക് രാഹുലിനേക്കാള്‍ ഒരു വയസ്സ് കുറവും അഖിലേഷിനേക്കാള്‍ ഒരു വയസ്സു കൂടുതലുമാണ്. ഇരുവരുടെയും കൂട്ടുകെട്ടിന് ഇടയിലൂടെയാണ് ഞാന്‍ വന്നത്. അവരുടെ പരാജയമാണ് എന്നെ തുണച്ചതെന്ന് ഞാന്‍ കരുതുന്നു" ആദിത്യനാഥ് പറഞ്ഞു.

എന്നാല്‍, "നിങ്ങള്‍ എങ്ങനെ വന്നു എന്നല്ല വിഷയം, പുതിയ സ്ഥാന ലബ്ദയുടെ പേരില്‍ അഭിനന്ദിക്കുന്നു. ഓരോ അധികാരത്തിനും ഒരു അന്തസുണ്ട്, അത് നിലനിര്‍‌ത്തി നിങ്ങള്‍ക്ക് മുന്നോട്ട് പോകാനാകട്ടെ" എന്നായിരുന്നു ഖാര്‍കെയുടെ മറുപടി.

TAGS :

Next Story