Quantcast

യൂബര്‍ ടാക്സി ഡ്രൈവറെ കൌമാരക്കാര്‍ വെടിവെച്ച് കൊന്നു

MediaOne Logo

admin

  • Published:

    28 May 2018 6:22 PM GMT

യൂബര്‍ ടാക്സി ഡ്രൈവറെ കൌമാരക്കാര്‍ വെടിവെച്ച് കൊന്നു
X

യൂബര്‍ ടാക്സി ഡ്രൈവറെ കൌമാരക്കാര്‍ വെടിവെച്ച് കൊന്നു

യൂബര്‍ ടാക്‌സി ഡ്രൈവറെ യാത്രക്കാര്‍ വെടിവെച്ച് കൊന്നു

യൂബര്‍ ടാക്‌സി ഡ്രൈവറെ യാത്രക്കാര്‍ വെടിവെച്ച് കൊന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളാണ് ഡ്രൈവറെ കൊന്നത്. 51 വയസ്സുകാരനായ കുല്‍ദീപാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകുന്നേരം പടിഞ്ഞാറന്‍ ‍‍ഡല്‍ഹിയിലാണ് സംഭവം. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഡ്രൈവറും കുട്ടികളും തമ്മില്‍ വാഗ്വാദം ഉണ്ടായതായി പൊലീസ് പറയുന്നു. ആളൊഴിഞ്ഞ റോഡിലെത്തിയപ്പോള്‍ കുട്ടികള്‍ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. കൊലപാതകത്തിന് ശേഷം കുട്ടികള്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നിര്‍ത്തിയിട്ട കാറില്‍ നിന്ന് രക്തം വരുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് വിവരം പൊലീസിനെ അറിയിച്ചത്. ഓണ്‍ലൈന്‍ ബുക്കിംഗ് സോഫ്റ്റ്‍വെയറിന്‍രെ സഹായത്തോടെയാണ് ആരാണ് ടാക്സി ബുക്ക് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് വരികയാണ്.

TAGS :

Next Story