കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് സ്റ്റേ

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് സ്റ്റേ
ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് സ്റ്റേ അനുവദിച്ചത്

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തു. അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് സ്റ്റേ അനുവദിച്ചത്. ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതി നടപടി.
കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ചാരനെന്ന് ആരോപിച്ച് ബലൂചിസ്താനില്‍ നിന്ന് പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. പാകിസ്താനെതിരെ ചാരവൃത്തി നടത്തിയതിന് തെളിവുണ്ടെന്ന് പറഞ്ഞ് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഇന്ത്യക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്.
വധശിക്ഷ താല്‍ക്കാലികമായ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് കത്തയച്ചിട്ടുണ്ട്. നേരത്തെ പാകിസ്താൻ ഡെപ്യൂട്ടി കമ്മീഷണർ സയ്യിദ് ഹൈദർ ഷായെ ഇന്ത്യ വിളിച്ചു വരുത്തി കുൽഭൂഷൻ ജാദവിന്റെ നിരപരാധിത്വം ധരിപ്പിച്ചിരുന്നു. പാകിസ്താൻ കള്ളക്കേസ് ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിച്ചതിൽ പ്രതിഷേധിച്ച് പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവെച്ചിരുന്നു.
കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതി ന്യായകോടതി വിധി നയതന്ത്രതലത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലിന്റെ വിജയമാണ്. കുല്‍ഭൂഷന്റെ വധശിക്ഷ താല്‍ക്കാലികമായി റദ്ദ് ചെയ്ത ഉത്തരവ് ഹേഗിലെ അന്താരാഷ്ട്രകോടതി പാകിസ്താന് കൈമാറി, പാകിസ്താന്റെ നടപടി വിയന്ന കരാറിന്റെ ലംഘനമാണെന്നായിരുന്നു ഇന്ത്യയുടെ വാദം. കേസില്‍ മെയ് 15 മുതല്‍ അന്താരാഷ്ട്ര കോടതി വിശദമായ വാദം കേള്‍ക്കും
മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3 ന് ബലൂചിസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തുവെന്നായിരുന്നു പാകിസ്താന്റെ വാദം. പാകിസ്താനെതിരെ ചാരവൃത്തി നടത്തിയെന്നും ബലൂചിസ്ഥാനിലെ ഭീകര സംഘടനയായ ഹാജി ബലൂചുമായി ബന്ധമുണ്ടെന്നും പാകിസ്താന്‍ ആരോപിച്ചാണ് സൈനിക കോടതി കുല്‍ഭൂഷന് വധശിക്ഷ വിധിച്ചത്. ജാദവിനെ കാണാന്‍ അനുവദിക്കണമെന്നും കേസ് സംബന്ധിച്ച രേഖകകള്‍ കൈമാറണമെന്നും നിയമസഹായം നല്‍കാന്‍ അനുവദിക്കണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. വിയന്ന കരാര്‍ ലംഘനം ചൂണ്ടികാട്ടിയായിരുന്നു ഇന്ത്യയുടെ അപ്പീല്‍.
കേസ് പരിഗണനയിലെടുക്കാന്‍ തീരുമാനിച്ച കോടതി വധശിക്ഷ മരവിപ്പിക്കാന്‍ പാകിസ്താനോട് ആവശ്യപ്പെട്ടു, മെയ് 15 മുതല്‍ അന്താരാഷ്ട്രകോടതി വിശദമായി വാദം കേള്‍ക്കും. ഇന്ത്യക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാകും ഹാജരാവുക. വിയന്ന കരാര്‍ ലംഘനത്തിനൊപ്പം ഇരുരാജ്യങ്ങളും തമ്മില്‍ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് 2009 ല്‍ ഒപ്പിട്ട കരാര്‍ ലംഘനവും ഇന്ത്യ ചൂണ്ടി കാട്ടും. പാകിസ്താനില്‍ ബിസിനസ്സ് ബന്ധം ഉള്ള കുല്‍ഭൂഷനെ ഇറാനില്‍ നിന്നും തട്ടിക്കൊണ്ടുപോയതാണെന്നാണ് വിവരം, വധശിക്ഷ റദ്ദ് ചെയ്ത അന്താരാഷ്ട്ര കോടതിവിധിയില്‍ ഇന്ത്യ സംതൃപ്തി രേഖപ്പെടുത്തി.
Adjust Story Font
16

