Quantcast

മെര്‍സല്‍ സിനിമ നെറ്റില്‍ കണ്ടെന്ന് ബിജെപി നേതാവ്; വിമര്‍ശവുമായി നടന്‍ വിശാല്‍

MediaOne Logo

Muhsina

  • Published:

    28 May 2018 11:01 PM GMT

മെര്‍സല്‍ സിനിമ നെറ്റില്‍ കണ്ടെന്ന് ബിജെപി നേതാവ്; വിമര്‍ശവുമായി നടന്‍ വിശാല്‍
X

മെര്‍സല്‍ സിനിമ നെറ്റില്‍ കണ്ടെന്ന് ബിജെപി നേതാവ്; വിമര്‍ശവുമായി നടന്‍ വിശാല്‍

വിജയിയുടെ മെര്‍സല്‍ സിനിമ നെറ്റില്‍ കണ്ടെന്ന് പറഞ്ഞ ബിജെപി നേതാവ് എച്ച് രാജയ്‌ക്കെതിരെ നടന്‍ വിശാല്‍. പുതുതായി റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈന്‍ വഴി കണ്ടുവെന്ന രാജയുടെ പ്രസ്താവന..

വിജയിയുടെ മെര്‍സല്‍ സിനിമ നെറ്റില്‍ കണ്ടെന്ന് പറഞ്ഞ ബിജെപി നേതാവ് എച്ച് രാജയ്‌ക്കെതിരെ നടന്‍ വിശാല്‍. പുതുതായി റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈന്‍ വഴി കണ്ടുവെന്ന രാജയുടെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയതായി വിശാല്‍ പറഞ്ഞു. തീർത്തും അസ്വീകാര്യമെന്നായിരുന്നു രാജയുടെ നടപടിയോടുള്ള വിശാലിന്റെ പ്രതികരണം.

"ശ്രീ എച്ച് രാജ, ഒരു നേതാവും പ്രമുഖ വ്യക്തിത്വവുമായ താങ്കൾ, പൈറസിക്കു വേണ്ടി വാദിക്കുകയും അതിനോട് യോജിക്കുകയും ചെയ്യുകയാണോ..? ഞാന്‍ അത്ഭുതപ്പെട്ടു പോവുകയാണ്.. പുതിയതായി റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് നിയമ വിരുദ്ധമായി ഓണ്‍ലൈനില്‍ കാണാന്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ നേതാവായ താങ്കള്‍ക്ക് എങ്ങിനെ സാധിക്കുന്നു. ഇതെത്രമാത്രം മോശപ്പെട്ട ഒരു മാതൃകയാണ്. തീർത്തും അസ്വീകാര്യം.'' അദ്ദഹം വ്യക്തമാക്കി.

അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ അതിഥിയായെത്തിയ എച്ച് രാജയോട് മെര്‍സല്‍ സിനിമ കണ്ടിരുന്നോ എന്ന് അവതാരകന്‍ ചോദിക്കുകയുണ്ടായി. ‘മെര്‍സല്‍ സിനിമ ഞാന്‍ നെറ്റില്‍ കണ്ടു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തമിഴ് സിനിമയുടെ മുൻനിരയിൽ എത്തുന്നതിനു മുമ്പേ തന്നെ സിനിമാ മേഖലയിലെ പൈറസിക്കെതിരെ പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന നടനാണ് വിശാൽ.

TAGS :

Next Story