Quantcast

സംവരണം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര സര്‍വ്വീസിലെ ഒബിസി പ്രാതിനിധ്യം കുറവ്

MediaOne Logo

Subin

  • Published:

    28 May 2018 10:35 PM GMT

സംവരണം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര സര്‍വ്വീസിലെ ഒബിസി പ്രാതിനിധ്യം കുറവ്
X

സംവരണം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര സര്‍വ്വീസിലെ ഒബിസി പ്രാതിനിധ്യം കുറവ്

സാമ്പത്തിക സംവരണത്തിന് ശകത്മായ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തില്‍നിന്ന് വിവരാവകാശ പ്രകാരം കണക്കുകള്‍ പുറത്തുവന്നത്.

മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ പ്രബല്യത്തില്‍ വന്ന് കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും കേന്ദ്ര സര്‍വീസില്‍ ഒ.ബി.സി വിഭാഗം ബഹുദൂരം പിന്നില്‍. 24 മന്ത്രാലയങ്ങളിലായി ജോലിചെയ്യുന്നത് 10 മുതല്‍ 17 ശതമാനം വരെ ഒബിസി ക്കാര്‍മാത്രം. സാമ്പത്തിക സംവരണത്തിന് ശകത്മായ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തില്‍നിന്ന് വിവരാവകാശ പ്രകാരം കണക്കുകള്‍ പുറത്തുവന്നത്.

കേന്ദ്ര സര്‍വ്വീസില്‍ മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരം 27 ശതമാനം ഒബി.സി സംവരണം ഏര്‍പ്പെടുത്തിയത് 1993 മുതല്‍. 24 വര്‍ഷങ്ങള്‍ക്കിപ്പുറം 2017 ജനുവരി ഒന്നിന് നടത്തിയ കണക്കെടുപ്പില്‍ തെളി‍ഞ്ഞത് ഇങ്ങനെ. ഗ്രൂപ്പ് എ, ബി, സി, ഡി എന്നീ വിഭാഗങ്ങളിലായി വിവിധ മന്ത്രാലങ്ങളില്‍ ജോലി ചെയ്യുന്നത് ആകെ 10 മുതല്‍ 17 ശതമാനം ഒ ബി സിക്കാര്‍ മാത്രം. ഏറ്റവും ഉയര്‍ന്ന തസ്തികകളുള്‍പെട്ട എ ഗ്രൂപ്പില്‍ ഉള്ളത് 17 ശതമാനം. ബി യില്‍ 14. താഴെത്തട്ടിലുള്ള തസ്തികകള്‍ മാത്രമുള്ള സി യില്‍ 11ഉം ഡിയില്‍ പത്ത് ശതമാനവും മാത്രമാണ് പ്രാതിനിധ്യം. 57 സര്‍ക്കാര്‍ വകുപ്പുകളിലെയും വിവിധ ഭരണ ഘടന സ്ഥാപനങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടങ്ങളില്‍ ഒ ബി സി പ്രാധിനിധ്യം 14 മുതല്‍ 18 ശതമാനം വരെ . ഗ്രൂപ്പ് എ യില്‍ 14 ശതമാനം, ബി 15 , സി17 , ഡി18 ശതമാനം. ദി ഹിന്ദു പത്രമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

35 കേന്ദ്ര മന്ത്രാലയങ്ങളില്‍ 9 മന്ത്രാലയങ്ങള്‍ പ്രത്രത്തിന്‍റെ വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കിയില്ല. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയില്‍വെ തുടങ്ങി ഏറ്റവും അധികം പേര്‍ ജോലി ചെയ്യുന്ന സുപ്രധാന മന്ത്രാലങ്ങള്‍ വിവരം നല്‍കാന്‍ തയ്യാറായില്ല. ഈ മന്ത്രാലയത്തിന് കീഴിലാണ് 91.25 ശതമാനം കേന്ദ്ര ജീവനക്കാരും ജോലി ചെയ്യുന്നത്. ഒ.ബി.സി യില്‍ ഉപ വിഭാഗങ്ങളുണ്ടാക്കാന്‍ കേന്ദ്രം ഈയിടെ നീക്കം തുടങ്ങിയരുന്നു. സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേരള സര്‍ക്കാറും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് ഒബിസി പ്രാതിനിധ്യ കുറവ് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നത്.

TAGS :

Next Story