Quantcast

ഒന്‍പതാം ക്ലാസുകാരന്‍ സ്കൂള്‍ ടോയ്‍ലറ്റില്‍ മരിച്ച നിലയില്‍

MediaOne Logo

Jaisy

  • Published:

    29 May 2018 4:41 AM IST

ഒന്‍പതാം ക്ലാസുകാരന്‍ സ്കൂള്‍ ടോയ്‍ലറ്റില്‍ മരിച്ച നിലയില്‍
X

ഒന്‍പതാം ക്ലാസുകാരന്‍ സ്കൂള്‍ ടോയ്‍ലറ്റില്‍ മരിച്ച നിലയില്‍

തുഷാര്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്

ഡല്‍ഹിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ സ്കൂള്‍ ടോയ്‍ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്ക്കിഴക്കന്‍ ഡല്‍ഹിയിലുള്ള കാരാവള്‍ നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തുഷാര്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്.

തുഷാറിനെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജിടിബി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥിയുടെ ശരീരത്തില്‍ മുറിവുകളോ മറ്റോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തുഷാറിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തുഷാറിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.

TAGS :

Next Story