Quantcast

വ്യോമയാന, പ്രതിരോധ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര അനുമതി

MediaOne Logo

admin

  • Published:

    28 May 2018 4:11 PM GMT

വ്യോമയാന, പ്രതിരോധ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര അനുമതി
X

വ്യോമയാന, പ്രതിരോധ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര അനുമതി

ഓണ്‍ലൈന്‍ വ്യാപാരരംഗത്തും 100 ശതമാനം വിദേശനിക്ഷേപത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി

പ്രതിരോധ-വ്യോമയാന, മേഖലയിലും ഓണ്‍ലൈന്‍ വ്യാപാര മേഖലയിലും 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി കേന്ദ്രംപുതിക്കിയ വിദേശ നിക്ഷേപ നയം പ്രഖ്യാപിച്ചു .മരുന്ന് ഉല്‍പാദന മേഖലയില്‍‌ 74 ശതമാനം വിദേശ നിക്ഷപവും അനുവദിക്കും. തീരുമാനം ദേശീയ സുക്ഷയെ അപകടത്തിലാക്കുമെന്നും നയമാറ്റത്തിന് പിന്നില്‍ അമേരിക്കയുടെ സമ്മര്‍ദ്ദം സംശയിക്കുന്നുണ്ടെന്നും മുന്‍ പ്രതിരോധ മന്ത്രി എകെ ആന്‍റണി പ്രതികരിച്ചു.

കഴിഞ്ഞ സാന്പത്തിക വര്‌ഷം വിദേശ നിക്ഷേപ വരുമാനം എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി എന്ന ആവകാശ വാദത്തോടെയാമ് കേന്ദ്ര സര്‍ക്കാര്‍ വിദേശ നിക്ഷേപ വ്യവസ്ഥകള്‍ ഉദാരമാക്കിയത്. പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നത തലയോഗത്തിന്‍റ താണ് തീരുമാനം. പ്രതിരോധ വ്യോമയാനം മേഖലയില്‍ വരെ നാല്‍പത്തൊന്പത് ശതമാനം വിദേശ നിക്ഷേപമായിരുന്നു അനുവദിച്ചിരുന്നത്. ഇത് നൂറ് ശതമാനമാക്കി യോതോടെ രാജ്യത്തിന്‍റെ സുരക്ഷ അപകടത്തിലായെന്ന വിമര്‍ശവും ശക്തമായിട്ടുണ്ട്. ഇന്ത്യന്‍ പ്രതിരോധ മേഖല നോറ്റോ അമേരിക്കന്‍ ആയുധ് വ്യാപാരികളുടെ നിയന്ത്രണകത്തിലാക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്‍റേതെന്ന് മുമന്‍ പ്രതിരോധ മന്ത്രി ഏകെ ആന്‍റണി വിമര്‍ശിച്ചു. മരുന്നുല്‍ പാദന രംഗത്തെ വിദേശ നിക്ഷേപ തോത് വര്‍ധിപ്പിച്ചതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം പുതിയ വിദേശ നിക്ഷേ പനയം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍‌ പറഞ്ഞു


പ്രധാന മന്ത്രിയുടെ അമേരിക്ക സന്ദര്ശനത്തിനും ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രഘുറാം രാജന്‍ പടിയിറക്കം പ്രഖ്യാപിച്ചതിനും തൊട്ടുപിന്നാലെയാണ് കേന്ദ്രം സുപ്രധാന മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷവും പത്തിലേറെ മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു

TAGS :

Next Story