Quantcast

ഇന്ന് നിര്‍ഭയ ദിനം: ഡല്‍ഹി പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ക്ക് 4 ആണ്ട്

MediaOne Logo

Khasida

  • Published:

    29 May 2018 2:22 PM IST

ഇന്ന് നിര്‍ഭയ ദിനം: ഡല്‍ഹി പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ക്ക് 4 ആണ്ട്
X

ഇന്ന് നിര്‍ഭയ ദിനം: ഡല്‍ഹി പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ക്ക് 4 ആണ്ട്

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വര്‍ധന

ഇന്ന് നിര്‍ഭയ ദിനം. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം. സുരക്ഷയെ കുറിച്ച് വലിയ ചോദ്യങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്തിയ സംഭവത്തിന് ശേഷവും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങല്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍.

2012 ഡിസംബർ 29. ഇന്ത്യന്‍ സമയം രാത്രി രണ്ടേകാലിനായിരുന്നു നിര്‍ഭയ എന്ന് പേരിട്ട് വിളിച്ച ആ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പാരാ മെഡിക്കല്‍ കോഴ്സിനു പഠിക്കവെ ഡല്‍ഹിയില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവള്‍.

സുഹൃത്തിനൊപ്പം ഡിസംബര്‍ 16ന് രാത്രി സിനിമ കാണാന്‍ പുറത്തിറങുമ്പോള്‍ ആ പെണ്‍കുട്ടി കരുതിയിരുന്നില്ല ഇതു തന്നെ ജീവിതത്തിലെ കറുത്ത ദിനമാകുമെന്ന്. സുഹൃത്തിനൊപ്പം ബസ്സിൽ മടങ്ങവെ ബസ് ജീവനക്കാരാല്‍ നിര്‍ഭയ കൂട്ടബലാത്സംഗത്തിനിരയായി. ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഡിസംബര്‍ 29 ന് വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍ വിടവാങ്ങി

നിര്‍ഭയ സംഭവത്തോടെ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 29 നിര്‍ഭയ ദിവസമായി ആചരിക്കുന്നത്. സ്ത്രീ സുരക്ഷക്കായി നിരവധി പരിപാടികളും പദ്ധതികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചെങ്കിലും അവയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടതായാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2012 മുതല്‍ 2016 വരെയുള്ള കണക്ക് പ്രകാരം ഡല്‍ഹിയില്‍ മാത്രം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ 3 മടങ്ങ് വര്‍ധനവാണുണ്ടായത്. എല്ലാ നാലു മണിക്കൂറിലും ഒരു സ്ത്രീപീഡന കേസ് വീതം രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. വര്‍ഷം തോറും ആവര്‍ത്തിക്കുന്ന നിര്‍ഭയ ദിവസങ്ങളില്‍ ദുഃഖവും പരിതപിക്കലുമല്ലാതെ പ്രതീക്ഷവഹമായ മാറ്റം ഉണ്ടാകുന്നില്ല എന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Next Story