Quantcast

യു.പിയില്‍ ബി.ജെ.പി മുസ്‍ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാതിരുന്നതിനെതിരെ ഉമാ ഭാരതിയും മുക്താര്‍ അബ്ബാസ് നഖ്‍വിയും

MediaOne Logo
യു.പിയില്‍ ബി.ജെ.പി മുസ്‍ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാതിരുന്നതിനെതിരെ ഉമാ ഭാരതിയും മുക്താര്‍ അബ്ബാസ് നഖ്‍വിയും
X

യു.പിയില്‍ ബി.ജെ.പി മുസ്‍ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാതിരുന്നതിനെതിരെ ഉമാ ഭാരതിയും മുക്താര്‍ അബ്ബാസ് നഖ്‍വിയും

സീറ്റ് നൽകാത്തതുകൊണ്ടു മാത്രം ബി.ജെ.പി ന്യൂനപക്ഷത്തിന്‍റെ ഉന്നമനത്തിന് എതിരാണ് എന്ന് വിധിയെഴുതരുതെന്നും അദ്ദേഹം പറഞ്ഞു

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ബിജെപി, മുസ്‌ലീം സ്ഥാനാർഥിയെ മത്സരിപ്പിക്കാത്തത് ദൗർഭാഗ്യകരമെന്ന് കേന്ദ്രമന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്‌വിയും ഉമാ ഭാരതിയും. ഒറ്റ മുസ്‍ലിമിന് പോലും സീറ്റ് നൽകാത്തതിനു ന്യായീകരണമൊന്നുമില്ലെന്നും പാർട്ടി തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി വലിയ അബദ്ധമാണ് ചെയ്തതെന്ന് ഉമാ ഭാരതിയും പറഞ്ഞു. ബി.ജെ.പി ടിക്കറ്റിൽ അഞ്ചു തവണ മത്സരിച്ച ആളാണ് താനെന്നും മുസ്‌ലിം സ്ഥാനാർഥിയെ മത്സരിപ്പിച്ചിരുന്നുവെങ്കിൽ തനിക്ക് ഏറെ സന്തോഷമായേനെ എന്നും നഖ്‌വി കൂട്ടിച്ചേർത്തു. സീറ്റ് നൽകാത്തതുകൊണ്ടു മാത്രം ബി.ജെ.പി ന്യൂനപക്ഷത്തിന്‍റെ ഉന്നമനത്തിന് എതിരാണ് എന്ന് വിധിയെഴുതരുതെന്നും അദ്ദേഹം പറഞ്ഞു.

Next Story