ഇന്ത്യയിലെ ഏറ്റവും വലിയ പാലം, അറിയേണ്ടതെല്ലാം

ഇന്ത്യയിലെ ഏറ്റവും വലിയ പാലം, അറിയേണ്ടതെല്ലാം
അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്കുള്ള റോഡ് മാര്‍ഗ്ഗമുള്ള ദൂരം 165 കിലോമീറ്റര്‍ കുറക്കാന്‍ പുതിയ പാലത്തിനായി...
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്തു. ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിതിന് കുറുകെ നിര്‍മിച്ച പാലത്തിന് 9.15 കിലോമീറ്റര്‍ നീളമുണ്ട്. സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തിലാണ് ചരിത്രനേട്ടമായ പാലത്തിന്റെ ഉദ്ഘാടനം.
അസമിലെ സദിയയേയും അരുണാചല്‍ പ്രദേശിലെ ധോളയേയുമാണ് പാലം ബന്ധിപ്പിക്കുന്നത്. ഇതുവരെ ഒന്നാമതായിരുന്ന ബീഹാറിലെ മഹാത്മാഗാന്ധി സേതു(5.75കി.മീ) ഇതോടെ രണ്ടാമതായി. മൂന്നാം സ്ഥാനത്തുള്ള മുംബൈ വര്‍ളി കടല്‍ പാലത്തിന് 5.57കിലോമീറ്റര്‍ നീളമുണ്ട്.
ഇതുവരെ ഈ ഭാഗത്തുകൂടെ അസമിനേയും അരുണാചലിനേയും ബന്ധിപ്പിച്ചിരുന്നത് ഫെറി സര്‍വ്വീസുകള്‍ മാത്രമായിരുന്നു. ഇതാകട്ടെ വെള്ളപ്പൊക്കമുള്ളപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നുമില്ല. ഈ അവസ്ഥക്കാണ് പുതിയ പാലത്തിന്റെ വരവോടെ മാറ്റം വരുന്നത്. അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്കുള്ള റോഡ് മാര്‍ഗ്ഗമുള്ള ദൂരം 165 കിലോമീറ്റര്‍ കുറക്കാന്‍ പുതിയ പാലത്തിനായി. ഇതോടെ ആറ് മണിക്കൂറുകൊണ്ട് എത്തിയിരുന്ന ദൂരം വെറും ഒരു മണിക്കൂറുകൊണ്ട് മറികടക്കാനാകും. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം പ്രതിദിനം ഇത് കുറഞ്ഞത് പത്ത് ലക്ഷം രൂപയുടെ ഇന്ധന ലാഭമുണ്ടാക്കും.
പാലം സ്ഥിതി ചെയ്യുന്ന മേഖല ഭൂകമ്പസാധ്യതയുള്ളതിനാല്‍ ഇതിനുള്ള മുന്‍കരുതലുകളും നിര്‍മ്മാണത്തിനിടെ കൈക്കൊണ്ടിട്ടുണ്ട്. പാലത്തിന്റെ 182 തൂണുകള്‍ ഭൂകമ്പത്തെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ്. രണ്ട് ഭാഗത്തു നിന്നുള്ള അപ്രോച്ച് റോഡുകളുടെ നീളം കൂടി കണക്കാക്കിയാല്‍ ധോല സാദിയ പാലം ഉള്‍ക്കൊള്ളുന്ന പദ്ധതിക്ക് ആകെ 28.50 കിലോമീറ്റര്‍ ദൂരമുണ്ട്. അരുണാചല്‍ പാക്കേജ് ഓഫ് റോഡ്‌സ് ആന്റ് ഹൈവേസ് 2056 കോടി രൂപ ചിലവിട്ടാണ് രാജ്യത്തെ ഏറ്റവും വലിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
Adjust Story Font
16

