Quantcast

ലോകം ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കണ്ണീരുണങ്ങാതെ ജുനൈദിന്റെ കുടുംബം

MediaOne Logo

Jaisy

  • Published:

    29 May 2018 6:23 AM GMT

ലോകം ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കണ്ണീരുണങ്ങാതെ ജുനൈദിന്റെ കുടുംബം
X

ലോകം ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കണ്ണീരുണങ്ങാതെ ജുനൈദിന്റെ കുടുംബം

മുസ്ലിംമായതിന്റെ പേരില്‍ ട്രൈനില്‍ ഹിന്ദുത്വ വാദികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ജുനൈദിന്റെ വീട്ടിലെ കാഴ്ചകളും കഥകളും നമ്മെ കണ്ണീരണിയിപ്പിക്കും

ഇന്നും ഇന്നലെയുമായി ലോകം ചെറിയപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കണ്ണീരുണങ്ങാതെ കഴിയുകയാണ് ഹരിയാനയിലെ കൈലീ ഗ്രാമത്തില്‍ ഒരു വീട്. മുസ്ലിംമായതിന്റെ പേരില്‍ ട്രൈനില്‍ ഹിന്ദുത്വ വാദികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ജുനൈദിന്റെ വീട്ടിലെ കാഴ്ചകളും കഥകളും നമ്മെ കണ്ണീരണിയിപ്പിക്കും.

കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ജുനൈദ് ഖുര്‍ആന്‍ മനപ്പാഠമാക്കിയത്. മകന്റെ നേട്ടം ഈ പെരുന്നാള്‍ സുദിനം ബന്ധുക്കളോടൊത്ത് ആഘോഷിക്കാമെന്ന് സ്വപ്നം കണ്ട കഴിഞ്ഞിരുന്ന ഒരു മാതാവിന്റെ അവസ്ഥയാണിത്.

പെരുന്നാളിന് വസ്ത്രങ്ങളും മറ്റു വാങ്ങാന്‍ വ്യാഴാഴ്ച ഡല്‍ഹിക്ക് പോയ ജുനൈദും സഹോദരന്‍മാരായ ഹാഷിമും ഷാക്കിറും ഡല്‍ഹിയില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു അക്രമം നേരിട്ടത്. ട്രൈന്‍ ബല്ലബ് ഗഡിലെത്തിയപ്പോഴ്ക്ക് ജുനൈദ് മരിച്ചു. ശരീരം നിറയെ മുറിപ്പാടുകളുമായി ഒന്ന് മിണ്ടാന്‍ പോലുമാവാതെ ഈ കിടക്കുന്നത് സഹോദരന്‍ ഹാഷിം. ഗുരുതരമായി പരിക്കേറ്റ ശാക്കിര്‍ ആശുപത്രിയില്‍ ഐസിയുവിലാണ്. ജുനൈദിന്റെ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷം പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ് ഈ ഗ്രാമവാസികള്‍.

TAGS :

Next Story