Quantcast

വെള്ളക്കെട്ടിന് നടുവില്‍ നിന്നും ദേശീയ പതാകയ്ക്കൊരു ബിഗ് സല്യൂട്ട്; കാണൂ ഈ കുട്ടികളുടെ ദേശസ്നേഹം

MediaOne Logo

Jaisy

  • Published:

    29 May 2018 12:36 AM GMT

വെള്ളക്കെട്ടിന് നടുവില്‍ നിന്നും ദേശീയ പതാകയ്ക്കൊരു ബിഗ് സല്യൂട്ട്; കാണൂ ഈ കുട്ടികളുടെ ദേശസ്നേഹം
X

വെള്ളക്കെട്ടിന് നടുവില്‍ നിന്നും ദേശീയ പതാകയ്ക്കൊരു ബിഗ് സല്യൂട്ട്; കാണൂ ഈ കുട്ടികളുടെ ദേശസ്നേഹം

വെള്ളപ്പൊക്കം നാശം വിതച്ച ദുബ്രി ജില്ലയിലാണ് ഈ ഹൃദയത്തില്‍ തട്ടുന്ന ദൃശ്യം

എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഹരിയിലായിരുന്നു ഇന്നലെ നാടും നഗരവും. രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ വെള്ളപ്പൊക്കം സൃഷ്ടിച്ച ദുരിതത്തിലായിരുന്നു അസ്സം. പക്ഷേ ഈ വെള്ളക്കെട്ടൊന്നും അവരുടെ ദേശസ്നേഹത്തിന് തടസമായിരുന്നില്ല. വെള്ളത്തിനു മുകളില്‍ നാട്ടിയ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മാതൃരാജ്യത്തോടുള്ള തങ്ങളുടെ സ്നേഹം അവര്‍ തെളിയിച്ചു.

വെള്ളപ്പൊക്കം നാശം വിതച്ച ദുബ്രി ജില്ലയിലാണ് ഈ ഹൃദയത്തില്‍ തട്ടുന്ന ദൃശ്യം. മുട്ടൊപ്പം വെള്ളത്തില്‍ നിന്നുകൊണ്ട് ദേശീയ പതാകയ്ക്ക് സല്യൂട്ട് കൊടുക്കുന്ന മൂന്നു കുട്ടികളും ഒരു സ്കൂള്‍ ജീവനക്കാരനും. ഈ ഒറ്റ ചിത്രം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയുടെ ഹൃദയം അവര്‍ കീഴടക്കിക്കളഞ്ഞു. ദുബ്രിയിലെ നസ്കര എല്‍പി സ്കൂളില്‍ നിന്നുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത് അവിടുത്ത അധ്യാപകനായ മിസാനൂര്‍ റഹ്മാനാണ്. ആയിരക്കണക്കിന് പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

TAGS :

Next Story