Quantcast

'തിരുമ്പി വന്തിട്ടേന്ന് സൊല്ല്..' മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ പ്രകാശ്‍രാജിന്റെ കോളം തിരിച്ചുവരുന്നു

MediaOne Logo

Muhsina

  • Published:

    29 May 2018 12:14 AM GMT

തിരുമ്പി വന്തിട്ടേന്ന് സൊല്ല്.. മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ പ്രകാശ്‍രാജിന്റെ കോളം തിരിച്ചുവരുന്നു
X

'തിരുമ്പി വന്തിട്ടേന്ന് സൊല്ല്..' മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ പ്രകാശ്‍രാജിന്റെ കോളം തിരിച്ചുവരുന്നു

കന്നട പത്രമായ ഉദയവാണിയില്‍ നിര്‍ത്തലാക്കിയ കോളമാണ് കന്നടയിലെ തന്നെ മറ്റൊരു പത്രമായ പ്രജാവാണിയിലൂടെ തിരിച്ചു വരുന്നത്. കോളം പുനരാരംഭിക്കുന്ന..

മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ ചലച്ചിത്ര താരം പ്രകാശ് രാജിന്റെ പ്രതിവാര കോളം തിരിച്ചു വരുന്നു. കന്നട പത്രമായ ഉദയവാണിയില്‍ നിര്‍ത്തലാക്കിയ കോളമാണ് കന്നടയിലെ തന്നെ മറ്റൊരു പത്രമായ പ്രജാവാണിയിലൂടെ തിരിച്ചു വരുന്നത്. കോളം പുനരാരംഭിക്കുന്ന വിവരം പ്രകാശ് രാജ് തന്റെ ട്വിറ്റര്‍ അക്കൌണ്ട് വഴി അറിയിച്ചു.

''പ്രിയപ്പെട്ട അദൃശ്യകരങ്ങളെ, എപ്പോള്‍ നിങ്ങള്‍ ഒരു ശബ്ദത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവോ, അപ്പോഴത് കൂടുതല്‍ ശബ്ദത്തില്‍ ഉയരും.. വിശാലവും ശക്തവുമായ ഒരു വേദിയിലേക്ക് എന്നെ തള്ളിവിട്ടതിന് നന്ദി.. ഇനിയെന്താ അടുത്തത്.." പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

ഉദയവാണിയില്‍ എല്ലാ ശനിയാഴ്ചയും പ്രസിദ്ധീകരിച്ചിരുന്ന കോളം ഒരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തുകയായിരുന്നു. 'അവരവര ബാവുക്കെ' എന്ന പേരിലാണ് പുതിയ കോളം പ്രസിദ്ധീകരിക്കുന്നത്.

Dear invisible hands..when u stop a voice.. it gets louder.. thank you for pushing me on to a wider n stronger platform .. now what next #justasking pic.twitter.com/KeE1LWLwix

— Prakash Raj (@prakashraaj) January 12, 2018

TAGS :

Next Story