Quantcast

കായിക താരങ്ങളുടെ പെന്‍ഷന്‍ കേന്ദ്രം ഇരട്ടിയാക്കി

MediaOne Logo
കായിക താരങ്ങളുടെ പെന്‍ഷന്‍ കേന്ദ്രം ഇരട്ടിയാക്കി
X

കായിക താരങ്ങളുടെ പെന്‍ഷന്‍ കേന്ദ്രം ഇരട്ടിയാക്കി

കായിക താരങ്ങളുടെ പരാതി പരിഹരിക്കാന്‍ സംവിധാനം കൊണ്ടുവരുമെന്നും കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് പറഞ്ഞു.

സ്തുത്യര്‍ഹ സേവനത്തിന് കായിക താരങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുക കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കി. ഖേലോ ഇന്ത്യപദ്ധതിക്കായി ഈ വര്‍ഷം 575 കോടി രൂപ അനുവദിച്ചു. കായിക താരങ്ങളുടെ പരാതി പരിഹരിക്കാന്‍ സംവിധാനം കൊണ്ടുവരുമെന്നും കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് പറഞ്ഞു.

ഒളിംപിക്‌സില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് പ്രതിമാസം നല്‍കിവരുന്ന 10,000 രൂപ 20,000 ആക്കിയും ആയും. ലോകകപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്കുള്ള 8000 രൂപ 16,000 ആയുമാണ് കേന്ദ്ര കായിക മന്ത്രാലയം വര്‍ധിപ്പിച്ചത്. പാരലിംപിക്‌സ് താരങ്ങള്‍ക്കും സമാന ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാേേത്താഡ് പറഞ്ഞു.

ഖേലോ ഇന്ത്യ പദ്ധതിയായി പരിഷ്‌കരിച്ചപ്പോള്‍ ഈ സാമ്പത്തിക വര്‍ഷം 575 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 158 കോടി രൂപയായിരുന്നു. ദേശീയ കായിക സര്‍വ്വകലാശാല മണിപ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. സര്‍വ്വകലാശാലക്ക് നിയമപരമായ പദവി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കായിക താരങ്ങളുടെ പരാതി പരിഹരിക്കാന്‍ കാള്‍ സെന്റര്‍ രൂപീകരിക്കും. ഇവിടെ വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Next Story