Quantcast

ആം ആദ്മി എം.എൽ.എ വേദ് പ്രകാശ് ബി.ജെ.പിയിൽ ചേർന്നു

MediaOne Logo

Ubaid

  • Published:

    30 May 2018 6:51 PM GMT

ആം ആദ്മി എം.എൽ.എ വേദ് പ്രകാശ് ബി.ജെ.പിയിൽ ചേർന്നു
X

ആം ആദ്മി എം.എൽ.എ വേദ് പ്രകാശ് ബി.ജെ.പിയിൽ ചേർന്നു

എം.എല്‍.എ സ്ഥാനവും എല്ലാ ഔദ്യോഗിക പദവികളും രാജിവെക്കുമെന്നും നിയമസഭാ സ്പീക്കര്‍ക്ക് ഉടന്‍ രാജിക്കത്ത് സമര്‍പ്പിക്കുമെന്നും വേദ് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു

ദൽഹിയിൽ ആംആദ്മി എം.എൽ.എ വേദ് പ്രകാശ് പാർട്ടി അംഗത്വം രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനം പാലിക്കാൻ ആംആദ്മി പാർട്ടിക്കു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലത്തില്‍ രണ്ട് വര്‍ഷമായി വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയിലെ 35 എം.എല്‍.എമാരും നിരാശരാണ്. എം.എല്‍.എ സ്ഥാനവും എല്ലാ ഔദ്യോഗിക പദവികളും രാജിവെക്കുമെന്നും നിയമസഭാ സ്പീക്കര്‍ക്ക് ഉടന്‍ രാജിക്കത്ത് സമര്‍പ്പിക്കുമെന്നും വേദ് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് വേദ് പ്രകാശ് ബിജെ.പിയിൽ ചേർന്നത്. ദൽഹിയിൽ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വേദ് പ്രകാശിന്‍റെ രാജി ആംആദ്മിക്കു കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

TAGS :

Next Story