Quantcast

26ാമത് ജിഎസ്ടി കൌണ്‍സില്‍ യോഗം ആരംഭിച്ചു

MediaOne Logo

Jaisy

  • Published:

    30 May 2018 1:16 AM GMT

26ാമത് ജിഎസ്ടി കൌണ്‍സില്‍ യോഗം ആരംഭിച്ചു
X

26ാമത് ജിഎസ്ടി കൌണ്‍സില്‍ യോഗം ആരംഭിച്ചു

സ്വര്‍ണ്ണത്തിനും ഇ-വെ ബില്‍ ഏര്‍പ്പടുത്തണമെന്നും നികുതി റിട്ടേണ്‍ കണക്കുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൂടി നല്‍കണമെന്നും കേരളം ആവശ്യപ്പെടും.

26ാമത് ജിഎസ്ടി കൌണ്‍സില്‍ യോഗം ഡല്‍ഹിയില്‍‌ തുടങ്ങി. സ്വര്‍ണ്ണത്തിനും ഇ-വെ ബില്‍ ഏര്‍പ്പടുത്തണമെന്നും നികുതി റിട്ടേണ്‍ കണക്കുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൂടി നല്‍കണമെന്നും കേരളം ആവശ്യപ്പെടും. ജി-എസ്-ടി വരുമാനക്കുറവും റിട്ടേണ്‍ ഫയല്‍ സമര്‍പ്പണം ലളിതമാക്കലും യോഗത്തിന്‍റെ അജണ്ടയാണ്.

ജിഎസ്ടി വരുമാനത്തില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ 3 മാസമായി രേഖപ്പെടുത്തുന്നത്. ഈ ആശങ്ക നിലനില്‍ക്കെയാണ് ഇന്നത്തെ യോഗം. നവംബറില്‍ ഉല്‍പന്നങ്ങളുടെ നികുതി കുറച്ചത് വരുമാനക്കുറവിന് വഴി വച്ചിട്ടുണ്ടെങ്കിലും ഇ വെ ബില്‍ നടപ്പാക്കാത്തതാണ് മുഖ്യ കാരണമായി വിലയിരുത്തപ്പെടുന്നത്.

റെയില്‍വെ വഴിയുള്ള ചരക്ക് നീക്കം നികുതി വരുമാനക്കുറവിന് കാരണമാകുന്നുണ്ടെന്നും കേരളം യോഗത്തില്‍ ചൂണ്ടിക്കാട്ടും. സ്വര്‍ണത്തിന് നിലവില്‍ ഇ വെ ബില്‍ വേണ്ടയെന്നാണ് തീരുമാനം. റിയല്‍ എസ്റ്റേറ്റിനെ ജി എസ്ടി പരിധിയില്‍ ഉള്‍പെടുത്തുന്നത് കേരളം ശക്തമായി എതിര്‍ക്കും. ആവശ്യമെങ്കില്‍ നിയമപരമായി നേരിടുമെന്നും ഐസക് വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിലാണ് യോഗം.

TAGS :

Next Story