കൊളുക്കുമലയില്‍ വേനല്‍ കാലത്ത് തീപിടിത്തം പതിവ് സംഭവം

കൊളുക്കുമലയില്‍ വേനല്‍ കാലത്ത് തീപിടിത്തം പതിവ് സംഭവം
എപ്പോഴും കാട്ടുതീ പടരുന്ന പ്രദേശത്തെ അപകടരമായ ട്രക്കിങ്ങ് അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചൂട് കൂടുമ്പോൾ അടിക്കടി കൊളുക്കുമലയിൽ തീപിടുത്തം
വേനല്‍ കാലത്ത് തീ പിടിത്തം പതിവായ പ്രദേശമാണ് കൊളുക്കുമല. നിയന്ത്രണാതീമായി കാട്ടു തീ പടർന്നതാണ് ഇത്തവണ അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. മലയിലേക്ക് ഒറ്റവരി പാതയായത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. എപ്പോഴും കാട്ടുതീ പടരുന്ന പ്രദേശത്തെ അപകടരമായ ട്രക്കിങ്ങ് അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചൂട് കൂടുമ്പോൾ അടിക്കടി കൊളുക്കുമലയിൽ തീപിടിത്തം ഉണ്ടാകാറുണ്ടെന്നാണ് രക്ഷാപ്രവർത്തനം നടത്തിയവർ സാക്ഷ്യപ്പെടുത്തുന്നത്. തീർത്തും ദുസ്സഹമായിരുന്നു രക്ഷാപ്രവർത്തനം. രാത്രി തീ നിയന്ത്രണാധീതമായതോടെ വ്യോമസേനയുടെ സഹായം തേടേണ്ടി വന്നു.
ഇത് വഴിയുള്ള ട്രക്കിങ്ങും അപകടകരമാണ്. ഒറ്റവരി പാതയിൽ മുമ്പും അപകടം ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തെ കുറിച്ചുളള തമിഴ്നാട് സർക്കാരിന്റെ ഉന്നതതല അന്വേഷണം അടുത്ത ദിവസം തന്നെ ആരംഭിക്കും.
Adjust Story Font
16

