Quantcast

കത്‍വ പെണ്‍കുട്ടിയെ കൊന്നത് പാക് ഏജന്‍റുമാര്‍; വിചിത്രവാദവുമായി ബിജെപി എംപി

MediaOne Logo

Sithara

  • Published:

    30 May 2018 5:36 AM IST

കത്‍വ പെണ്‍കുട്ടിയെ കൊന്നത് പാക് ഏജന്‍റുമാര്‍; വിചിത്രവാദവുമായി ബിജെപി എംപി
X

കത്‍വ പെണ്‍കുട്ടിയെ കൊന്നത് പാക് ഏജന്‍റുമാര്‍; വിചിത്രവാദവുമായി ബിജെപി എംപി

ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് പാക് ഏജന്റുമാര്‍ ജയ് ശ്രീറാം മന്ത്രങ്ങളുരുവിട്ട് എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതെന്നാണ് ബിജെപി നേതാവിന്‍റെ വാദം.

കശ്മീരിലെ കത്‍വയില്‍ എട്ട് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ വിവാദ പ്രതികരണവുമായി ബിജെപി നേതാവ് നന്ദകുമാര്‍ സിങ് ചൗഹാന്‍. കത്‍വ സംഭവത്തിന് പിന്നില്‍ പാകിസ്താനാണെന്നാണ് ബിജെപി മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്‍റും എംപിയുമായ നന്ദകുമാര്‍ സിങ് ചൗഹാന്‍റെ കണ്ടെത്തല്‍.

പാകിസ്താന്‍ ഏജന്‍റുമാരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നതെന്ന് നന്ദകുമാര്‍ സിങ് ചൌഹാന്‍ ആരോപിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് പാക് ഏജന്റുമാര്‍ ജയ് ശ്രീറാം മന്ത്രങ്ങളുമായെത്തി കശ്മീരില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതെന്നാണ് ബിജെപി നേതാവിന്‍റെ വാദം. കശ്മീരില്‍ ഒരു ശതമാനം മാത്രമാണ് ഹിന്ദുക്കള്‍. അതിനാല്‍തന്നെ അവര്‍ക്ക് മിണ്ടാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. പിന്നെങ്ങനെയാണ് ജയ് ശ്രീറാമെന്ന് ഉച്ചത്തില്‍ വിളിച്ച് പെണ്‍കുട്ടിയെ ആക്രമിക്കുക എന്നാണ് നേതാവിന്‍റെ ചോദ്യം.

ഈ വര്‍ഷം ജനുവരിയിലാണ് കത്‍വയില്‍ എട്ട് വയസ്സുകാരിയെ പൊലീസുകാരടങ്ങുന്ന ഏഴംഗസംഘം നിരവധി തവണ കൂട്ടബലാത്സംഗം ചെയ്ത് കൊന്നത്. ജനുവരി 17ന് രസന ഗ്രാമത്തിലെ വനമേഖലയില്‍ നിന്നും മൃതദേഹം കണ്ടെത്തി. മയക്കുമരുന്ന് നല്‍കി ക്ഷേത്രത്തിനുള്ളില്‍ വെച്ചായിരുന്നു ബലാത്സംഗം. കേസില്‍ ഒന്‍പത് പ്രതികളാണുള്ളത്. കശ്മീരിലെ ബിജെപി മന്ത്രിമാരായ ലാല്‍ ചന്ദും ചന്ദ്രന്‍ പ്രകാശ് ഗംഗയും പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ക്രൂര ബലാത്സംഗത്തിന്‍റെയും കൊലയുടെയും വിശദാംശങ്ങള്‍ പുറത്തറിഞ്ഞത്.

TAGS :

Next Story