Quantcast

യെച്ചൂരി സെക്രട്ടറി സ്ഥാനത്ത് തുടരുമോയെന്ന് പുതിയ കേന്ദ്ര കമ്മറ്റി തീരുമാനിക്കും: കാരാട്ട്

MediaOne Logo

Sithara

  • Published:

    30 May 2018 4:44 PM IST

യെച്ചൂരി സെക്രട്ടറി സ്ഥാനത്ത് തുടരുമോയെന്ന് പുതിയ കേന്ദ്ര കമ്മറ്റി തീരുമാനിക്കും: കാരാട്ട്
X

യെച്ചൂരി സെക്രട്ടറി സ്ഥാനത്ത് തുടരുമോയെന്ന് പുതിയ കേന്ദ്ര കമ്മറ്റി തീരുമാനിക്കും: കാരാട്ട്

ന്യൂനപക്ഷ രേഖ അവതരിപ്പിച്ചതിന്‍റെ പേരിൽ പദവി നൽകരുതെന്ന നിലപാട് സിപിഎമ്മിനില്ല. പാർട്ടി പിളരണമെന്ന് ആഗ്രഹിക്കുന്നവർ നിരാശപ്പെടുമെന്നും കാരാട്ട് പറഞ്ഞു.

സീതാറാം യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുമോയെന്ന കാര്യം തീരുമാനിക്കുക പുതിയ കേന്ദ്ര കമ്മറ്റിയായിരിക്കുമെന്ന് പ്രകാശ് കാരാട്ട്. ന്യൂനപക്ഷ രേഖ അവതരിപ്പിച്ചതിന്‍റെ പേരിൽ പദവി നൽകരുതെന്ന നിലപാട് സിപിഎമ്മിനില്ല. പാർട്ടി പിളരണമെന്ന് ആഗ്രഹിക്കുന്നവർ നിരാശപ്പെടുമെന്നും കാരാട്ട് പറഞ്ഞു.

സിപിഎമ്മിൽ ഭൂരിപക്ഷ - ന്യൂനപക്ഷ അഭിപ്രായങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കപ്പെടും. രാഷ്ട്രീയ പ്രമേയത്തെ ചൊല്ലി പാർട്ടിയിലുണ്ടായ തർക്കം പിളർപ്പിലേക്ക് പോകുമെന്ന് കരുതുന്നവർ നിരാശരാവേണ്ടി വരുമെന്നും കാരാട്ട് വ്യക്തമാക്കി.

TAGS :

Next Story