Quantcast

കെ എം ജോസഫിന്റെ നിയമനം: കൊളീജിയം നാളെ ചേരും

MediaOne Logo

Khasida

  • Published:

    30 May 2018 12:14 AM GMT

കെ എം ജോസഫിന്റെ നിയമനം: കൊളീജിയം നാളെ ചേരും
X

കെ എം ജോസഫിന്റെ നിയമനം: കൊളീജിയം നാളെ ചേരും

കേന്ദ്രം തിരിച്ചയച്ച ഫയല്‍ പുനഃപരിശോധിക്കും; കെ എം ജോസഫിന്റെ പേര് വീണ്ടും നിര്‍ദേശിക്കും

സുപ്രീംകോടതി കൊളീജിയം നാളെ യോഗം ചേരും. കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച കെ എം ജോസഫിന്‍റെ നിയമന ശുപാര്‍ശ ഫയല്‍ പുനഃപരിശോധിക്കാനാണ് മുഖ്യമായും കൊളീജിയം ചേരുന്നത്. കെ എം ജോസഫിന്റെ പേര് തന്നെ വീണ്ടും കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.

ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്‍റെ നിയമനം സംബന്ധിച്ച് കേന്ദ്രവും കൊളീജിയവും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിലാണ് കൊളീജിയം നാളെ വീണ്ടും ചേരുന്നത്. കെ എം ജോസഫിന്‍റെ നിയമനശുപാര്‍ശ തള്ളി കേന്ദ്രം തിരിച്ചയച്ച ഫയല്‍ കൊളീജിയം വീണ്ടും പരിശോധിക്കും. സീനിയോറിറ്റി, പ്രാദേശിക പ്രാതിനിധ്യം എന്നിവ പരിഗണിച്ച് ജോസഫിന്റെ പേര് പുനഃപരിശോധിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. എന്നാലിത് കൊളീജിയത്തിലെ അംഗങ്ങള്‍ അംഗീകരിക്കാനിടയില്ല. ഏറ്റവും യോഗ്യനായി പട്ടികയില്‍ ഒന്നാമനായാണ് കെ എം ജോസഫിന്‍രെ പേര് കൊളീജിയം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കെ എം ജോസഫിനെ തഴഞ്ഞ് ഒപ്പം നിര്‍ദേശിച്ച ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് മാത്രമാണ് കേന്ദ്രം അംഗീകാരം നല്‍കിയത്.

നേരത്തെ തന്നെ ശുപാര്‍ശയിന്‍മേല്‍ മൂന്ന് മാസത്തോളം നടപടിയെടുക്കാതെ അടയിരുന്ന കേന്ദ്രത്തിന്‍റെ നടപടിക്കെതിരെ കൊളീജിയത്തിലെ ചീഫ് ജസ്റ്റിസ് ഒഴികെയുള്ള മറ്റ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. കെ എം ജോസഫിന്‍റെ തന്നെ പേര് വീണ്ടും നിര്‍ദേശിക്കുമെന്ന് അംഗമായ കുര്യന്‍ജോസഫ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കൊളീജിയത്തിന്‍റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കില്ലെങ്കില്‍ ഇനിമുതല്‍ ജഡ്ജിമാരുടെ നിയമനത്തിന് പേരുകള്‍ നിര്‍ദേശിക്കേണ്ടതില്ലെന്ന നിലപാടാണ് മറ്റ് അംഗങ്ങള്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016 ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള എന്‍ഡിഎ സര്‍ക്കാരിന്‍റെ നീക്കം റദ്ദാക്കിയതിന്‍റെ പക തീര്‍ക്കലാണ് കെഎം ജോസഫിനോട് കേന്ദ്രം കാണിക്കുന്നതെന്ന ആരോപണം ശക്തമാണ്.

TAGS :

Next Story