Quantcast

ഇരട്ടജീവപര്യന്തം തടവ് ഒറ്റത്തവണയായി അനുഭവിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി

MediaOne Logo

Damodaran

  • Published:

    31 May 2018 9:27 PM GMT

ഒരു ജീവിതമേയുള്ളു എന്നതിനാല്‍ ഒരു ജീവപര്യന്തം ശിക്ഷമതിയെന്നും കോടതി പറഞ്ഞു. ....

രാജ്യത്ത് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ നിഷ്ഠൂരമായ കുറ്റകൃത്യങ്ങള്‍ക്ക് നിശ്ചിതമായ കാലയളവിലുള്ള ശിക്ഷ വിധിച്ചശേഷം പ്രതിക്ക് ജീവപര്യന്തം വിധിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ഭരണഘടന ബഞ്ചിന്‍റേതാണ് വിധി.

തമിഴ്നാട്ടില്‍ ഭാര്യയെ ഉള്‍പ്പെട എട്ടു പേരെ കൊല്ലപ്പെടുത്തിയ കേസില്‍ മുത്തു ലിംഗം എന്ന പ്രതിക്ക് ഒരോ കൊല പാതകത്തിനും ഒോര ജിവപര്യന്തം വീതം എട്ട് ജിവപര്യന്തം മദ്രാസ് ഹൈക്കോടതി യുടെ മധുര ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത സമര്പ്പിച്ച ഹര്‍ജിയിലാണ് ഇരട്ട ജിവപര്യതം പാടില്ലെന്ന സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ഒരാള്‍ക്ക് ഒരു ജിവതമേ ഉള്ളു,അതിനാല്‍ ഒരു ജീവ പര്യന്തം തന്നെ പര്യപ്തമാണെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ കുറ്റത്തിന്‍റെ ഗൗരവം പരിഗണിച്ച് ആദ്യം നിശ്ചിത കാലത്തേക്ക് തടവും പിന്നീട് ജീവപര്യന്തവും വിധിക്കാം. അതേ സമയം മറിച്ച് ആദ്യം ജീവപര്യന്തവും പിന്നെ നിശ്ചിതകാലം തടവും എന്ന രീതി പാടില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.

നേരെത്ത് ഈ കേസ് സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ചാണ് പരിഗണിച്ചി ന്നത് , എന്നാല്‍ പിന്നീട് ഭരണ ഘടന വിഷയമായതിനാല്‍ ഭരണ ഘടന ബഞ്ചിന് തന്നെ വിടുകയായിരുന്നു. ജീവപര്യന്തം എന്നാല്‍ ജീവിതകാലം മുഴുവന്‍ എന്നുതന്നെയാണ് അര്‍ത്ഥമെന്ന്‍ സുപ്രീം കോടതി മുമ്പ് വിവിധ കേസുകളിലായി പല തവണ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story