Quantcast

കേന്ദ്ര സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന വീഡിയോയില്‍ പാക് യുദ്ധ വിമാനം; അബദ്ധം മനസിലായപ്പോള്‍ വീഡിയോ നീക്കം ചെയ്തു

MediaOne Logo

Alwyn

  • Published:

    31 May 2018 1:32 AM GMT

കേന്ദ്ര സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന വീഡിയോയില്‍ പാക് യുദ്ധ വിമാനം; അബദ്ധം മനസിലായപ്പോള്‍ വീഡിയോ നീക്കം ചെയ്തു
X

കേന്ദ്ര സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന വീഡിയോയില്‍ പാക് യുദ്ധ വിമാനം; അബദ്ധം മനസിലായപ്പോള്‍ വീഡിയോ നീക്കം ചെയ്തു

സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കേന്ദ്ര സാംസ്‍കാരിക മന്ത്രാലയം പുറത്തിറക്കിയ വീഡിയോയില്‍ പാകിസ്തിന്റെ വ്യോമസേനയുടെ ഭാഗമായ യുദ്ധവിമാനം ജെഎഫ് 17 ജെറ്റ് പ്രത്യേക്ഷപ്പെട്ടത് വിവാദമായി

സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കേന്ദ്ര സാംസ്‍കാരിക മന്ത്രാലയം പുറത്തിറക്കിയ വീഡിയോയില്‍ പാകിസ്താന്‍ വ്യോമസേനയുടെ ഭാഗമായ യുദ്ധവിമാനം ജെഎഫ് 17 ജെറ്റ് പ്രത്യേക്ഷപ്പെട്ടത് വിവാദമായി. ഇന്ത്യയുടെ ത്രിവര്‍ണ പതാകയുമായി പാകിസ്താന്‍ യുദ്ധവിമാനം പറക്കുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. ട്വിറ്ററിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഗുരുതരമായ പിഴവ് ഉദ്യോഗസ്ഥര്‍ക്കോ വീഡിയോ അംഗീകരിച്ച മന്ത്രാലയത്തിനോ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സാധാരണ ജനങ്ങള്‍ അമിളി തിരിച്ചറിഞ്ഞു. അബദ്ധം ചൂണ്ടിക്കാട്ടിയ ഉടന്‍ തന്നെ വീഡിയോ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപതാം വര്‍ഷം ആഘോഷിക്കാനായി തയ്യാറാക്കിയ വീഡിയോയില്‍ ഇന്ത്യന്‍ പതാക വഹിച്ചുകൊണ്ട് രണ്ടു പാകിസ്താന്‍ ജെറ്റുകളാണ് പറക്കുന്നത്. പാകിസ്താനും ചൈനയും സംയുക്തമായി വികസിപ്പിച്ച യുദ്ധ വിമാനമാണ് ജെഎഫ്17 ജെറ്റ്.

TAGS :

Next Story