Quantcast

പുരുഷന്‍ സ്ത്രീക്ക് ഹസ്തദാനം ചെയ്യുന്നത് തെറ്റെന്ന് ഉത്തര്‍ പ്രദേശ് മന്ത്രി

MediaOne Logo

Alwyn

  • Published:

    31 May 2018 8:26 PM IST

പുരുഷന്‍ സ്ത്രീക്ക് ഹസ്തദാനം ചെയ്യുന്നത് തെറ്റെന്ന് ഉത്തര്‍ പ്രദേശ് മന്ത്രി
X

പുരുഷന്‍ സ്ത്രീക്ക് ഹസ്തദാനം ചെയ്യുന്നത് തെറ്റെന്ന് ഉത്തര്‍ പ്രദേശ് മന്ത്രി

ഇന്ത്യയിലെത്തുന്ന വിദേശികള്‍ കുട്ടിപ്പാവട ധരിക്കുന്നതും രാത്രി പുറത്തിറങ്ങുന്നതും ഉചിതമല്ലെന്ന കേന്ദ്ര മന്ത്രി മഹേഷ് ശര്‍മയുടെ പ്രസ്താവനക്ക് പിന്നാലെ സമാന പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ടൂറിസം മന്ത്രി ഓം പ്രകാശ്

ഇന്ത്യയിലെത്തുന്ന വിദേശികള്‍ കുട്ടിപ്പാവട ധരിക്കുന്നതും രാത്രി പുറത്തിറങ്ങുന്നതും ഉചിതമല്ലെന്ന കേന്ദ്ര മന്ത്രി മഹേഷ് ശര്‍മയുടെ പ്രസ്താവനക്ക് പിന്നാലെ സമാന പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ടൂറിസം മന്ത്രി ഓം പ്രകാശ് സിങ്. എതിര്‍ ലിംഗത്തില്‍പെട്ടവര്‍ക്ക് ഹസ്തദാനം നല്‍കുന്നത് ഭാരതത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും ഹസ്തദാനം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി ഉപദേശിക്കുന്നു. സ്വന്തം സുരക്ഷ കണക്കിലെടുത്ത് വിദേശികള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും രാത്രി പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്ന മഹേഷ് ശര്‍മയുടെ പ്രസ്താവനയെ അനുസ്‍മരിപ്പിക്കുന്നതാണ് ഓം പ്രകാശ് സിങിന്റെ ഉപദേശം. ഇന്ത്യയുടെ സംസ്‍കാരം വളരെ വ്യത്യസ്തമാണെന്നും എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ ഹസ്തദാനം ചെയ്യുന്നത് തെറ്റായാണ് ഇവിടെ പരിഗണിക്കുന്നതെന്നും ഓം പ്രകാശ് പറയുന്നു. ഇറക്കംകുറഞ്ഞ വസ്ത്രം ധരിക്കുന്നത് നാണക്കേടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story