Quantcast

വിശുദ്ധപ്രഖ്യാപനത്തിന്റെ ആനന്ദനിര്‍വൃതിയില്‍ മിഷണറീസ് ഓഫ് ചാരിറ്റി

MediaOne Logo

Ubaid

  • Published:

    31 May 2018 12:56 PM IST

മദര്‍ ഹൌസിലേക്ക് രാവിലെ മുതല്‍ വിശ്വാസികളുടെ ഒഴുക്കായിരുന്നു. പാട്ടുകള്‍ പാടിയും മദറിന്റെ ശവകുടീരം വണങ്ങിയും വിശുദ്ധപദവിയെ സ്വാഗതം ചെയ്യാന്‍ സന്യാസിനിമാരും വിശ്വാസികളും ഒരുങ്ങിയിരുന്നു.

ആഹ്ലാദത്തോടെയാണ് മദര്‍ തെരേസയുടെ വിശുദ്ധപദവിപ്രഖ്യാപനത്തെ കല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി വരവേറ്റത്. ചടങ്ങിനോടനുബന്ധിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദര്‍ ഹൌസില്‍ പ്രത്യേക കുര്‍ബാന നടന്നു.

മദര്‍ ഹൌസിലേക്ക് രാവിലെ മുതല്‍ വിശ്വാസികളുടെ ഒഴുക്കായിരുന്നു. പാട്ടുകള്‍ പാടിയും മദറിന്റെ ശവകുടീരം വണങ്ങിയും വിശുദ്ധപദവിയെ സ്വാഗതം ചെയ്യാന്‍ സന്യാസിനിമാരും വിശ്വാസികളും ഒരുങ്ങിയിരുന്നു. മദര്‍ വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്നതിന്റെ ഭാഗമായി പ്രത്യേക കുര്‍ബാന നടന്നു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നിന്നുള്ള തത്സമയദൃശ്യങ്ങള്‍ കാണുന്നതിന് വലിയ സ്ക്രീനുകള്‍ മദര്‍ ഹൌസില്‍ സജ്ജീകരിച്ചിരുന്നു. ഒടുവില്‍ അഗതികളുടെ അമ്മയെ കല്‍ക്കത്തയിലെ വിശുദ്ധ തെരേസയായി മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. ആഘോഷത്തിന്റെ ഭാഗമായി കൃതജ്ഞതാപ്രാര്‍‌ഥനകളും നടന്നു.

TAGS :

Next Story