Quantcast

നോട്ട് നിരോധം: ജനങ്ങളുടെ ദുരിതമറിയാന്‍ രാഹുലിന്റെ മിന്നല്‍സന്ദര്‍ശനം

MediaOne Logo

Sithara

  • Published:

    31 May 2018 1:23 PM GMT

നോട്ട് നിരോധം: ജനങ്ങളുടെ ദുരിതമറിയാന്‍ രാഹുലിന്റെ മിന്നല്‍സന്ദര്‍ശനം
X

നോട്ട് നിരോധം: ജനങ്ങളുടെ ദുരിതമറിയാന്‍ രാഹുലിന്റെ മിന്നല്‍സന്ദര്‍ശനം

നോട്ട് നിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും ജനങ്ങള്‍ക്കൊപ്പം.

നോട്ട് നിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും ജനങ്ങള്‍ക്കൊപ്പം. ഇന്നലെ വൈകീട്ടും ഇന്ന് രാവിലെയും ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ രാഹുല്‍‌ മിന്നല്‍ സന്ദര്‍ശനം നടത്തി. ആനന്ദ് പ്രഭാത്, ജനക്പുരി, ഇന്ദര്‍ലോക് എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം. ഇവിടെ എടിഎമ്മിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവരുമായി രാഹുല്‍ സംസാരിച്ചു. ജനങ്ങളുടെ വികാരം രാഹുല്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നാണ് സൂചന. നോട്ട് നിരോധത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സ് ഡല്‍ഹിയില്‍ ജന്‍ അക്രോശ് റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി വീണ്ടും ജനങ്ങളോട് സംവദിക്കുന്നത്.

TAGS :

Next Story