Quantcast

വെറും 500 രൂപാ ചെലവില്‍ ഒരു കല്യാണം

MediaOne Logo

Khasida

  • Published:

    31 May 2018 2:55 PM GMT

വെറും 500 രൂപാ ചെലവില്‍ ഒരു കല്യാണം
X

വെറും 500 രൂപാ ചെലവില്‍ ഒരു കല്യാണം

നോട്ടുനിരോധമാണ് ദക്ഷയെയും ഭരതിനെയും കൊണ്ട് ഇത്തരമൊരു തീരുമാനമെടുപ്പിച്ചത്

500, 1000 നോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധവും, ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണവും കുറച്ചൊന്നുമല്ല ഇന്ത്യന്‍ സമൂഹത്തെ വലച്ചത്. കുടുംബത്തില്‍ വിവാഹം, മരണം പോലുള്ള ചടങ്ങുകള്‍ നടത്തേണ്ടിവന്ന സാധാരണക്കാരാണ് ഈ നിരോധവും നിയന്ത്രണവുംമൂലം കൂടുതല്‍ വലഞ്ഞത്.

പണത്തിന് നിരോധവും നിയന്ത്രണവുമുള്ള ഈ കാലത്ത് 500 രൂപയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ സത്കരിച്ചിരിക്കുകയാണ് ഗുജറാത്ത് സൂറത്തില്‍ നിന്നുള്ള ഒരു വരനും വധുവും. വിവാഹം ആര്‍ഭാടത്തോടെയും ആഘോഷത്തോടെയും നടത്തണമെന്ന ഈ കുടുബത്തിന്റെ ആഗ്രഹത്തിനാണ് നവംബര്‍ എട്ടിന്റെ നോട്ടുനിരോധം തടയിട്ടത്.

ദക്ഷയുടെയും ഭരതിന്റെയും വിവാഹത്തിന്റെ തീയതി നേരത്തെ തീരുമാനിച്ചുപോയതുകൊണ്ട്, നിശ്ചയിച്ച തീയതിക്കുതന്നെ വിവാഹം നടത്തുകയെന്ന തീരുമാനത്തില്‍ ഇരുവരുടെയും വീട്ടുകാര്‍ ഉറച്ചു നിന്നു. വിവാഹത്തിന് ദമ്പതികളെ ആശംസിക്കാനെത്തിയവര്‍ക്ക് ലഭിച്ചത് വെറും ചായയും വെള്ളവും ആണെന്ന് മാത്രം. വിവാഹസത്കാരത്തിന് തങ്ങള്‍ക്കാകെ ചെലവായത് വെറും 500 രൂപയാണ് ദക്ഷയുടെയും ഭരതിന്റെയും മാതാപിതാക്കള്‍ പറയുന്നു.

#Demonetisation effect: A couple got married in just Rs 500 in Surat (Gujarat) as cash crunch hits their wedding budget pic.twitter.com/jC9wuMsQWR

— ANI (@ANI_news) November 25, 2016

TAGS :

Next Story