Quantcast

പ്രതിഷേധത്തിന്റെ ഫോട്ടോയെടുത്തില്ല: ഗോ സംരക്ഷകര്‍ വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

MediaOne Logo

Khasida

  • Published:

    31 May 2018 11:05 PM GMT

പ്രതിഷേധത്തിന്റെ ഫോട്ടോയെടുത്തില്ല: ഗോ സംരക്ഷകര്‍ വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു
X

പ്രതിഷേധത്തിന്റെ ഫോട്ടോയെടുത്തില്ല: ഗോ സംരക്ഷകര്‍ വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

വിദ്യാര്‍ത്ഥി മാധ്യമപ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിച്ചാണ് തങ്ങള്‍ ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ഗോ സംരക്ഷകര്‍ നല്‍കുന്ന വിശദീകരണം.

ഗോ സംരക്ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഫോട്ടോ എടുത്തില്ലെന്ന പേരില്‍ വിദ്യാര്‍ത്ഥിയെ ഗോ സംരക്ഷകര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. വിദ്യാര്‍ത്ഥി മാധ്യമപ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിച്ചാണ് തങ്ങള്‍ ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ഗോ സംരക്ഷകര്‍ നല്‍കുന്ന വിശദീകരണം. ഹരിയാനയിലെ സോനപതില്‍ ഇന്നലെയാണ് സംഭവം. ഗോ സംരക്ഷകരുടെ ആക്രമണത്തില്‍ നിരവധി തവണ കുത്തേറ്റ ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ശിവം ജീവനോട് മല്ലിട്ട് ഡല്‍ഹിയിലെ അപ്പോളോ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പരസ്യ കന്നുകാലി കശാപ്പിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതായിരുന്നു ഗോ രക്ഷാ സേവ ദള്‍ പ്രവര്‍ത്തകര്‍. പ്രതിഷേധ പരിപാടി നടക്കുന്ന സ്ഥലത്ത് മാധ്യമപ്രവര്‍ത്തകനായ തന്റെ സുഹൃത്തിന് കൂട്ടുപോകുയായിരുന്നു ശിവം. സുഹൃത്തിന്റെ കാമറ ശിവത്തിന്റെ കയ്യിലായിരുന്നു ഉണ്ടായിരുന്നത്.

കയ്യില്‍ കാമറ കണ്ടപ്പോള്‍ ശിവ മാധ്യമ ഫോട്ടോഗ്രാഫറാണെന്ന് ഉറപ്പിച്ച് തങ്ങളുടെ പ്രതിഷേധത്തിന്റെ പടമെടുക്കാന്‍ ഗോ രക്ഷാ പ്രവര്‍ത്തകര്‍ അവനോട് ആവശ്യപ്പെടുകയായിരുന്നു. അവന്‍ അത് നിരസിച്ചു. തുടര്‍ന്ന് പ്രതിഷേധം അവസാനിച്ച ശേഷം ശിവത്തെ പിന്തുടര്‍ന്ന് മാര്‍ക്കറ്റിലിട്ട് വയറ്റിലും നെഞ്ചിലും ആഞ്ഞ് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ 19കാരനായ മോഹിത് എന്നയാള്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കുള്ള അന്വേഷണത്തിലാണ് പൊലീസ്. 3 പേര്‍ക്കുമെതിരെ കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

TAGS :

Next Story