Quantcast

എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങള്‍ എവിടെപ്പോയി? മലയാളം മുദ്രാവാക്യം ഏറ്റുചൊല്ലി സോണിയയും രാഹുലും

MediaOne Logo

Sithara

  • Published:

    31 May 2018 10:20 AM IST

എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങള്‍ എവിടെപ്പോയി? മലയാളം മുദ്രാവാക്യം ഏറ്റുചൊല്ലി സോണിയയും രാഹുലും
X

എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങള്‍ എവിടെപ്പോയി? മലയാളം മുദ്രാവാക്യം ഏറ്റുചൊല്ലി സോണിയയും രാഹുലും

ആറ്റിങ്ങല്‍ എംപി എ സമ്പത്തിന്‍റെ മലയാളത്തിലുള്ള മുദ്രാവാക്യമാണ് ഇരുവരും ഏറ്റുചൊല്ലിയത്

പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാനത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയവേ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മലയാളം മുദ്രാവാക്യം ഏറ്റുവിളിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. ആറ്റിങ്ങല്‍ എംപി എ സമ്പത്തിന്‍റെ മലയാളത്തിലുള്ള മുദ്രാവാക്യമാണ് ഇരുവരും ഏറ്റുചൊല്ലിയത്. ബജറ്റില്‍ ആന്ധ്ര പ്രദേശിനെ അവഗണിച്ചെതിനെതിരെ ആയിരുന്നു പ്രതിഷേധം.

ഇന്നലെ പാര്‍ലമെന്‍റില്‍ ഹിന്ദിയില്‍ മാത്രമല്ല മലയാളത്തിലും ബംഗാളിയിലുമെല്ലാം മുദ്രാവാക്യം മുഴങ്ങി. "എവിടെപ്പോയി എവിടെപ്പോയി ആന്ധ്രാ പാക്കേജ് എവിടെപ്പോയി? എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങള്‍ എവിടെപ്പോയി?" എന്ന് സമ്പത്ത് എംപി മലയാളത്തില്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ അര്‍ഥം ചോദിച്ച് മനസ്സിലാക്കി രാഹുലും സോണിയയും ഒപ്പം ചേര്‍ന്നു.

പിന്നാലെ ബംഗാളി മുദ്രാവാക്യവും രാഹുലും സോണിയയും ഏറ്റുവിളിച്ചു. അധിര്‍ രഞ്ജന്‍ എംപി വിളിച്ച മുദ്രാവാക്യമാണ് ഇരുവരും ഏറ്റുചൊല്ലിയത്.

TAGS :

Next Story