Quantcast

യെദിയൂരപ്പയുടെ സത്യപ്രതിജ്ഞക്ക് സ്റ്റേ ഇല്ല

MediaOne Logo

Khasida

  • Published:

    31 May 2018 8:36 AM GMT

യെദിയൂരപ്പയുടെ സത്യപ്രതിജ്ഞക്ക് സ്റ്റേ ഇല്ല
X

യെദിയൂരപ്പയുടെ സത്യപ്രതിജ്ഞക്ക് സ്റ്റേ ഇല്ല

സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസ് ആവശ്യം സുപ്രിംകോടതി നിരാകരിച്ചു

യെദിയൂരപ്പയുടെ സത്യപ്രതിജ്ഞക്ക് സ്റ്റേ ഇല്ല. മുന്‍ നിശ്ചയിച്ച പ്രകാരം 9 മണിക്ക് തന്നെ ചടങ്ങ്നടക്കും. സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസ് ആവശ്യം സുപ്രിംകോടതി നിരാകരിച്ചു. ഭൂരിപക്ഷം തെളിയിക്കുന്ന യെദിയൂരപ്പയുടെ കത്ത് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. കോടതി തീരുമാനം പുലര്‍ച്ചെ ആരംഭിച്ച വാദ പ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു. യെദിയൂരപ്പയ്ക്ക്നോട്ടീസ് അയക്കും. രണ്ട് ദിവസത്തിനകം മറുപടി നല്‍കാണമെന്നും കോടതി നിര്‍ദേശിച്ചു.

കര്‍ണാടകയിലെ സത്യപ്രതിജ്ഞാ വിവാദത്തില്‍ സുപ്രീം കോടതിയില്‍ നടന്നത് ചരിത്രത്തിലെ അപൂര്‍വ സംഭവം തന്നെയായിരുന്നു. അര്‍ധ രാത്രിയിലാണ് കോടതിയിലേക്ക് കോണ്‍ഗ്രസ് ഹരജിയുമായെത്തിയത്. ചീഫ്ജസ്റ്റിസ് നിശ്ചയിച്ച മൂന്നംഗ ബെഞ്ച് വാദം തുടങ്ങിയത് പുലര്‍ച്ചെ രണ്ട് മണിക്ക്. കോടതി തീരുമാനമെടുത്തതാകട്ടെ പുലര്‍ച്ചെ 5.30 നും.

കോടതിയുടെ വാക്കാലുള്ള ഉത്തരവിന് ശേഷം കോടതിയില്‍ നടന്നത്ചൂടേറിയ വാദ പ്രതിവാദങ്ങളായിരുന്നു. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച നടപടി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ഗവര്‍ണറുടെ ശ്രമമെന്ന് കോണ്‍ഗ്രസ് വാദിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നായിരുന്നു യെദിയൂരപ്പക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയുടെ വാദം. സര്‍ക്കാര്‍ രൂപികരിച്ചു കഴിഞ്ഞാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം മതിയെന്നും യെദിയൂരപ്പ കോടതിയെ അറിയിച്ചു.

TAGS :

Next Story