Quantcast

ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത് പാകിസ്താന്‍റെ താല്‍പര്യം നോക്കിയല്ലെന്ന് ബി.ജെ.പി

MediaOne Logo

Subin

  • Published:

    1 Jun 2018 12:25 PM GMT

ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത് പാകിസ്താന്‍റെ താല്‍പര്യം നോക്കിയല്ലെന്ന് ബി.ജെ.പി
X

ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത് പാകിസ്താന്‍റെ താല്‍പര്യം നോക്കിയല്ലെന്ന് ബി.ജെ.പി

ബലൂചിസ്ഥാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ ആ പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയ്ക്ക് തെളിവാണെന്ന് ബി.ജെ.പി വക്താവ് സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ് പറഞ്ഞു.

ഇന്ത്യയുടെ വിദേശകാര്യ നയം തീരുമാനിക്കുന്നത് ദേശീയ താല്‍പര്യം മുന്‍ നിര്‍ത്തിയാണെന്നും പാകിസ്താന്‍ സര്‍ക്കാരിന്‍റെയും സൈന്യത്തിന്‍റെയും താല്‍പര്യം നോക്കിയല്ലെന്നും ബി.ജെ.പി നേതൃത്വം. ബലൂചിസ്ഥാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ ആ പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയ്ക്ക് തെളിവാണെന്ന് ബി.ജെ.പി വക്താവ് സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ് പറഞ്ഞു. ബലൂചിസ്ഥാന്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തിയതിനെ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് വിമര്‍ശിച്ചിരുന്നു.

ബലൂചിസ്ഥാന്‍ വിഷയത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെയും ഇന്നുമായി നടത്തിയ പ്രതികരണങ്ങള്‍ ദൌര്‍ഭാഗ്യകരമാണെന്ന് ബി.ജെ.പി വക്താവ് സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ് പറഞ്ഞു. ദേശീയ വിഷയങ്ങളിലും ദേശ സുരക്ഷയുടെ കാര്യത്തിലും കോണ്‍ഗ്രസില്‍ എത്രമാത്രം അഭിപ്രായ വ്യത്യാസമുണ്ടെന്നതിന് തെളിവാണിത്.

ഷെര്‍മ് ഇല്‍ ഷെയ്ക്കില്‍ സംയുക്ത പ്രസ്താവന ഒപ്പു വെച്ചപ്പോഴും ഈ അഭിപ്രായ വ്യത്യാസം പ്രതിഫലിച്ചെന്നും സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ് പറഞ്ഞു. സര്‍വ കക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താന്‍, പാക് അധിനിവേശ കശ്മീര്‍, ബലൂചിസ്ഥാന്‍ വിഷയങ്ങളില്‍ സര്‍ക്കാരിനും പ്രധാനമന്ത്രിയ്ക്കും പിന്തുണ പ്രഖ്യാപിച്ചു. പുറത്തു വന്ന് വിവിധ നേതാക്കള്‍ വിവിധ ഭാഷകളില്‍ പാകിസ്താനെ പിന്തുണച്ച് സംസാരിക്കുന്നുവെന്നും സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ് ആരോപിച്ചു. രാജ്യം മുഴുവന്‍ പ്രധാനമന്ത്രിയുടെ നിലപാടിനൊപ്പമാണെന്നും പാകിസ്താന്‍ ലോകത്തില്‍ ഒറ്റപ്പെടുകയാണെന്നും ബി.ജെ.പി വക്താവ് അഭിപ്രായപ്പെട്ടു.

പി.ഒ.കെയിലെ പ്രത്യേകിച്ച് ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്‍റ് തുറന്നു കാട്ടി. ഇന്ത്യ നീട്ടിയ സമാധാനത്തിന്‍റെ ഹസ്തം പാകിസ്താന്‍ നിരസിച്ചുവെന്നും സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ ബലൂചിസ്ഥാന്‍ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് രംഗത്തു വന്നുവെങ്കിലും ഖുര്‍ഷിദിനെ തള്ളുകയും പ്രധാനമന്ത്രിയെ പിന്തുണക്കുകയും ചെയ്യുന്ന പ്രതികരണമാണ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല നടത്തിയത്. സുര്‍ജേവാലയുടേതാണ് പാര്‍ട്ടി നിലപാടെന്ന് ജയറാം രമേശും പറഞ്ഞു.

TAGS :

Next Story