Quantcast

ഗംഗയെയും യമുനയെയും മനുഷ്യരായി പ്രഖ്യാപിച്ച് കോടതി

MediaOne Logo

Ubaid

  • Published:

    1 Jun 2018 10:18 AM GMT

ഗംഗയെയും യമുനയെയും മനുഷ്യരായി പ്രഖ്യാപിച്ച് കോടതി
X

ഗംഗയെയും യമുനയെയും മനുഷ്യരായി പ്രഖ്യാപിച്ച് കോടതി

മാലിന്യങ്ങള്‍ നിറഞ്ഞ് വിഷമയമാക്കിയ നദികളെ ശുചീകരിക്കുകയെന്ന ലക്ഷ്യമിട്ടാണ് കോടതിയുടെ പ്രഖ്യാപനം

രാജ്യത്തെ പ്രധാന നദികളായ ഗംഗക്കും യമുനക്കും മനുഷ്യതുല്യ പദവി നല്‍കി ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ അസാധാരണ വിധി. ഇന്ത്യന്‍ പൗരനുള്ള എല്ലാ അവകാശങ്ങളും ഈ നദികള്‍ക്കുണ്ടാകുമെന്ന് കോടതി അറിയിച്ചു. മാലിന്യങ്ങള്‍ വിഷമയമാക്കിയ നദികളെ ശുചീകരിക്കുകയെന്ന ലക്ഷ്യമിട്ടാണ് കോടതിയുടെ പ്രഖ്യാപനം. ഗംഗയുടെ തീരങ്ങളില്‍ ഖഖനം നടക്കുന്നത് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

ഇരു നദികളുടേയും 'നിയമപരമായ രക്ഷിതാക്കളെ'യും ജസ്റ്റീസ് രാജീവ് ശര്‍മ്മയും ജസ്റ്റീസ് അലോക് ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് പ്രഖ്യാപിച്ചു. നമാമി ഗംഗാ പ്രൊജക്റ്റ് ഡയറര്‍ക്ടര്‍ക്കും ചീഫ് സെക്രട്ടറിക്കും ഉത്തരാഖണ്ഡ് അഡ്വക്കറ്റ് ജനറലിനുമാണ് നദികളുടെ സംരക്ഷണത്തിന്റേയും പരിപാലനത്തിന്റേയും ചുമതല. നദികളുടെ ശുചീകരണത്തിനും പരിപാലനത്തിനുമായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ എട്ടാഴ്ച സമയം കോടതി നല്‍കി.

ഗംഗാ ശുചീകരണ പദ്ധതികള്‍ക്കായി ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 1,900 കോടി അനുവദിച്ചിരുന്നു. ആകെയുള്ള 19 പദ്ധതികളില്‍ പതിമൂന്നും ഉത്തരാഖണ്ഡിലാണ്. പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതും നവീകരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

TAGS :

Next Story