തനിക്ക് നേരെ കല്ലെറിഞ്ഞത് ബിജെപിയെന്ന് രാഹുല്‍

തനിക്ക് നേരെ കല്ലെറിഞ്ഞത് ബിജെപിയെന്ന് രാഹുല്‍
ഗുജറാത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് കല്ലേറുണ്ടായത്.
തനിക്ക് നേരെ ഇന്നലെ ഗുജ്‌റാത്തില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ശൈലിയാണ് ഇത്തരം ആക്രമണം. അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് അപലപിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ വാഹനം വ്യൂഹം അക്രമിക്കപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.
ഗുജ്‌റാത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ ഇന്നലെയാണ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അക്രമിക്കപ്പെട്ടത്. കരിങ്കൊടിയുമായി പ്രകടനം നടത്തുന്ന ആള്‍ക്കുട്ടത്തില്‍ നിന്നുണ്ടായ കല്ലേറില്‍ രാഹുല്‍ സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസ് തകരുകയും, ഒരു എസ്പിജി ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണം ഇന്നലെ തന്നെ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. ഈ ആരോപണം കൂടുതല്‍ ശക്തിയായി ഉയര്‍ത്തിയാണ് രാഹുലിന്റെ ഇന്നത്തെ പ്രതികരണം.
ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഡല്‍ഹി ബിജെപി ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇന്ന് ഗുജ്‌റാത്തിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വൈകിട്ട് ഗുജ്‌റാത്ത് ഭവനിലേക്ക് മാര്‍ച്ച് നടത്തും. അതേസമയം കല്ലേറ് ഉയര്‍ത്തിക്കാട്ടി സഹതാപമുണ്ടാക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ പൊലീസ് കര്‍ശന നപടിയെടുക്കുമെന്ന് ഗുജ്‌റാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രതികരിച്ചു.
Adjust Story Font
16

