Quantcast

ഗുജറാത്തില്‍ ഫലത്തെ കുറിച്ച് ചിന്തിക്കാതെ പോരാടിയ രാഹുലിന് അഭിനന്ദനമെന്ന് ശിവസേന

MediaOne Logo

Sithara

  • Published:

    1 Jun 2018 11:25 PM GMT

ഗുജറാത്തില്‍ ഫലത്തെ കുറിച്ച് ചിന്തിക്കാതെ പോരാടിയ രാഹുലിന് അഭിനന്ദനമെന്ന് ശിവസേന
X

ഗുജറാത്തില്‍ ഫലത്തെ കുറിച്ച് ചിന്തിക്കാതെ പോരാടിയ രാഹുലിന് അഭിനന്ദനമെന്ന് ശിവസേന

രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനമെന്ന ഉത്തരവാദിത്തം ഏറ്റെടുത്തത് നിര്‍ണായക ഘട്ടത്തിലാണെന്ന് ശിവസേന

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചിന്തിക്കാതെ പോരാടിയ രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുന്നുവെന്ന് ശിവസേന. നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ച രാഹുല്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്ന എഡിറ്റോറിയലില്‍ വ്യക്തമാക്കി.

രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനമെന്ന ഉത്തരവാദിത്തം ഏറ്റെടുത്തത് നിര്‍ണായക ഘട്ടത്തിലാണ്. അദ്ദേഹത്തിന് ആശംസകള്‍ നേരാന്‍ മടിക്കേണ്ടതില്ല. ഗുജറാത്തില്‍ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏര്‍പ്പെട്ടത് ഫലത്തെ കുറിച്ച് ആശങ്കപ്പെടാതെയാണ്. ആ ആത്മവിശ്വാസം രാഹുലിനെ മുന്നോട്ട് നയിക്കുമെന്നും ശിവസേന മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

TAGS :

Next Story