'രാജ്യമാകെ മോദി- ബിജെപി വിരുദ്ധ വികാരം' മോദിക്കും ബിജെപിക്കുമെതിരെ ചന്ദ്രബാബു നായിഡു

'രാജ്യമാകെ മോദി- ബിജെപി വിരുദ്ധ വികാരം' മോദിക്കും ബിജെപിക്കുമെതിരെ ചന്ദ്രബാബു നായിഡു
മന്ത്രിമാരെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെ നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരായ നിലപാട് കടുപ്പിക്കുകയാണ് ചന്ദ്രബാബു നായിഡുവും ടിഡിപിയും.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. രാജ്യമാകെ മോദി- ബിജെപി വിരുദ്ധ വികാരമാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. പാര്‍ട്ടി എം പി മാരുമായി നടത്തിയ ടെലിഫോണ്‍ കോണ്‍ഫറന്‍സിലായിരുന്നു പരാമര്‍ശം.
മന്ത്രിമാരെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെ നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരായ നിലപാട് കടുപ്പിക്കുകയാണ് ചന്ദ്രബാബു നായിഡുവും ടിഡിപിയും. രാജ്യമാകെ മോദി വിരുദ്ധ, ബിജെപി വിരുദ്ധ വികാരമാണ് ഉള്ളതെന്നും യുപി ബിഹാര്‍ ഉപതെരഞ്ഞെടുപ്പുകള്‍ അതാണ് വ്യക്തമാക്കുന്നതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
തമിഴ്നാട്ടില്‍ ചെയ്തതാണ് ആന്ധ്രയിലും നരേന്ദ്രമോദി നടപ്പാക്കാന്‍ നോക്കുന്നത്. ആന്ധ്രപ്രദേശിലെ ആളുകള്‍ക്ക് ആവശ്യമായത് തരുന്നതിന് പകരം ജഗന്‍മോഹന്‍ റെഡ്ഡിയേയും പവന്‍കല്യാണിനെയും ഉപയോഗിച്ച് സര്‍ക്കാരിനെ നേരിടാനാണ് മോദി ശ്രമിക്കുന്നതെന്നും നായിഡു കുറ്റപ്പെടുത്തി. മന്ത്രിമാരെ പിന്‍വലിച്ചെങ്കിലും എന്‍ഡിഎയില്‍ തുടരുമെന്ന നിലപാടില്‍ ടിഡിപി മാറ്റം വരുത്തുമോയെന്നാണ് ഇനി അറിയേണ്ടത്.
Adjust Story Font
16

