Quantcast

പതിനഞ്ചുകാരിയെ കൂട്ടമാനഭംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു

MediaOne Logo

Jaisy

  • Published:

    1 Jun 2018 6:02 AM IST

പതിനഞ്ചുകാരിയെ കൂട്ടമാനഭംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു
X

പതിനഞ്ചുകാരിയെ കൂട്ടമാനഭംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു

സാഗര്‍ ജില്ലയിലെ ജുഹാര്‍പൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്

പതിനഞ്ചുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കത്തിച്ചു. ഭോപ്പാല്‍, സാഗര്‍ ജില്ലയിലെ ജുഹാര്‍പൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രവീന്ദ്ര കുമാര്‍, ഭഗത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതികള്‍ മാനഭംഗത്തിനിരയാക്കിയത്. ആക്രമണത്തിന് ശേഷം ജീവനോടെ തീയിടുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എത്രയും വേഗം നീതി നല്‍കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.

TAGS :

Next Story