Quantcast

ഖവാലിയുടെ മാന്ത്രികതയില്‍ നിസാമുദ്ദീന്‍ ദര്‍ഗ

MediaOne Logo

Alwyn

  • Published:

    1 Jun 2018 6:11 PM GMT

ഖവാലിയുടെ മാന്ത്രികതയില്‍ നിസാമുദ്ദീന്‍ ദര്‍ഗ
X

ഖവാലിയുടെ മാന്ത്രികതയില്‍ നിസാമുദ്ദീന്‍ ദര്‍ഗ

ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയും അവിടുത്തെ ഖവാലിയും ഏറെ പ്രശസ്തമാണ്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ നടക്കാറുള്ള ഈ സംഗീത പരിപാടി റമദാനിലും മുടങ്ങാറില്ല

ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയും അവിടുത്തെ ഖവാലിയും ഏറെ പ്രശസ്തമാണ്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ നടക്കാറുള്ള ഈ സംഗീത പരിപാടി റമദാനിലും മുടങ്ങാറില്ല. റമദാന്‍ അവസാനമാകുന്നതോടെ വിദേശികളടക്കം നിരവിധി പേരാണ് ദര്‍ഗയില്‍ ഖവാലി ആസ്വാദനത്തിന് എത്തുന്നത്.

സമയം രാത്രി എട്ട്. ദര്‍ഗയുടെ മിനാരങ്ങളിലേക്ക് ഹാര്‍മോണിയം പതിഞ്ഞ താളം പകര്‍ന്നു തുടങ്ങി. ഹസ്രത്ത് നിസാമുദ്ദീന്റെ ബലി കുടീരത്തില്‍ വിശ്വാസികളും സംഗീത പ്രേമികളും നിറഞ്ഞു. എരിയുന്ന കസ്തൂരിത്തിരിയുടെ മണത്തില്‍മയങ്ങിയ സദസ്സിലേക്ക് ഖവ്വാല്‍ സൂഫി പ്രണയത്തിന്റെ ആരംഭ ശീലുപടര്‍ത്തി. ആ സ്വരം ദര്‍ഗയുടെ ചുവരുകളില്‍ തട്ടി മടങ്ങിയതേയുണ്ടായിരുന്നുള്ളു. മതിമറന്നു ആസ്വാദക കൂട്ടം. ഖവ്വാലന് അതു മതി, പിന്നെയാണയാള്‍ ആത്മാവിന്റെ ആഴങ്ങള്‍ തൊട്ടത്. നോമ്പിന്റെ ‍ചൈതന്യത്തിലേക്ക് സൂഫീസംഗീതം പെയ്തൊഴിഞ്ഞ രാവില്‍ നിസാമുദ്ദീന്‍ ദര്‍ഗയില്‍ നിന്നും.

TAGS :

Next Story