Quantcast

ശശികല ചെന്നൈയിലെത്തി

MediaOne Logo

Muhsina

  • Published:

    2 Jun 2018 1:47 PM IST

ശശികല ചെന്നൈയിലെത്തി
X

ശശികല ചെന്നൈയിലെത്തി

ബന്ധുവായ ടിടിവി ദിനകരനുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നത് ഉപാധികളുടെ ലംഘനമാകാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ ദിനകരന്‍ പക്ഷത്തിന്റെ മുമ്പോട്ടുള്ള പോക്കിന് ശശികലയുടെ ചില തന്ത്രങ്ങളെങ്കിലും..

പരോളിലിറങ്ങിയ ശശികല ചെന്നൈയിലെത്തി. ബന്ധുവായ ഇളവരശിയുടെ ടി നഗറിലെ വീട്ടില്‍ ഇന്നലെ രാത്രി പത്ത് മണിയോടെ എത്തിയ ശശികല ഇന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭര്‍ത്താവിനെ സന്ദര്‍ശിക്കും.

രാഷ്ട്രീയ പ്രതിസന്ധി തുടര്‍ക്കഥയായ തമിഴ്നാട്ടില്‍ കഴിഞ്ഞ കുറച്ചായി ദിനകരന്‍ പക്ഷം വലിയ തിരിച്ചടികള്‍ നേരിടുകയാണ്. എംഎല്‍എമാരെ അയോഗ്യരാക്കിയതും രണ്ടിലെ ചിഹ്നത്തിന് തെളിവുകള്‍ നല്‍കാന്‍ സാധിക്കാതിരുന്നതും തിരിച്ചടിയായി. കേസുകള്‍ ഹൈക്കോടതിയിലും‍ മദ്രാസ് ഹൈക്കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരിഗണനയിലിരിക്കെയാണ് വികെ ശശികല എത്തുന്നത്. പരോളിലെ ഉപാധികള്‍ പ്രകാരം അഞ്ചു ദിവസവും ആശുപത്രിയിലെത്തി ഭര്‍ത്താവ് ടി നടരാജനെ കാണാന്‍ മാത്രമാണ് അനുമതി.

രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാന്‍ ഉപാധി പ്രകാരം സാധിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനോ പൊതുയോഗങ്ങളില്‍ പങ്കെടുക്കാനോ സാധിക്കില്ല. സന്ദര്‍ശകരെയും വിലക്കിയിട്ടുണ്ട്. എന്നാല്‍ ബന്ധുവായ ടിടിവി ദിനകരനുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നത് ഉപാധികളുടെ ലംഘനമാകാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ ദിനകരന്‍ പക്ഷത്തിന്റെ മുമ്പോട്ടുള്ള പോക്കിന് ശശികലയുടെ ചില തന്ത്രങ്ങളെങ്കിലും ഒപ്പമുണ്ടാകും. ഈ മാസം ഏഴ് മുതല്‍ പതിനൊന്നുവരെയാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്.

TAGS :

Next Story