Quantcast

അച്ചടക്ക നടപടികള്‍ തള്ളി ജെ.എന്‍.യു വിദ്യാര്‍ഥികള്‍; അനിശ്ചിത കാല നിരാഹാരത്തിന് ആഹ്വാനം

MediaOne Logo

admin

  • Published:

    2 Jun 2018 3:44 PM GMT

അച്ചടക്ക നടപടികള്‍ തള്ളി ജെ.എന്‍.യു വിദ്യാര്‍ഥികള്‍; അനിശ്ചിത കാല നിരാഹാരത്തിന്  ആഹ്വാനം
X

അച്ചടക്ക നടപടികള്‍ തള്ളി ജെ.എന്‍.യു വിദ്യാര്‍ഥികള്‍; അനിശ്ചിത കാല നിരാഹാരത്തിന് ആഹ്വാനം

ജാതിയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണ സമിതിയിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് കനയ്യ പറഞ്ഞു. ഉമറിനും അനിർബാനും തങ്ങളുടെ അഭിപ്രായങ്ങൾ കമ്മിറ്റിക്കു മുൻപാകെ വ്യക്തമാക്കുന്നതിനുള്ള അവസരം ലഭിച്ചില്ല.

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ്, മുജീബ് ഗാട്ടു എന്നിവര്‍ക്കെതിരെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് വിവാദം അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടിയെടുത്തത്.

ഇതില്‍ പ്രതിഷേധിച്ച് കനയ്യകുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന്റെ കോപ്പി കത്തിച്ചു. ജാതിയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണ സമിതിയിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് കനയ്യ പറഞ്ഞു. ഉമറിനും അനിർബാനും തങ്ങളുടെ അഭിപ്രായങ്ങൾ കമ്മിറ്റിക്കു മുൻപാകെ വ്യക്തമാക്കുന്നതിനുള്ള അവസരം ലഭിച്ചില്ല. അവർ ജയിലിൽ കിടക്കുന്ന സമയത്താണ് സമിതി റിപ്പോർട്ട് സമർപ്പിച്ചതെന്നും കനയ്യ പറഞ്ഞു. നടപടി പിന്‍വലിച്ചില്ലെങ്കില്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് കനയ്യകുമാര്‍ മുന്നറിയിപ്പു നല്‍കി.

വിദ്യാര്‍ഥികള്‍ അനീതിക്കെതിരെ പ്രതിഷേധിക്കുന്നത് ഇല്ലാതാക്കുകയെന്ന ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ജെ.എന്‍.യു.എസ്.യു വൈസ് പ്രസിഡന്റ് ഷെഹ്‍ല റാഷിദ് ഷോറ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരെ നടത്തുന്ന നിഴല്‍ യുദ്ധമാണ് ഈ അന്വേഷണ കമ്മീഷനെന്നും അവര്‍ വ്യക്തമാക്കി.

JNU fights back. The coward administration was waiting for end-semestar examination to start for pronouncing punishment...

Posted by Sucheta De on Tuesday, April 26, 2016

അന്വേഷണ കമ്മിറ്റിയ്‌ക്കെതിരെ ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷനും രംഗത്തുവന്നിട്ടുണ്ട്. ചട്ടങ്ങള്‍ പാലിക്കാതെയാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് ടീച്ചേഴ്‌സ് അസോസിയേഷന്‍ വി.സിയെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു തെളിവുമില്ലാതെയാണ് അന്വേഷണ കമ്മീഷന്‍ നടപടിയെടുത്തതെന്ന് ജെ.എന്‍.യു.ടി.എ പ്രസിഡന്റ് അജയ് പട്‌നായിക് ചൂണ്ടിക്കാട്ടി. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച അധ്യാപകര്‍ ജനറല്‍ ബോഡി ചേരും.

കഴിഞ്ഞ ദിവസമാണ്, ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ പുറത്തിരുത്താനും കന്നയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്താനും ഉമര്‍ ഖാലിദിന് 20,000 രൂപ പിഴയിടാനുമാണ് സര്‍വകലാശാല തീരുമാനം എടുത്തിരുന്നത്. കൂടാതെ ജെഎന്‍യു സംഭവത്തില്‍ അറസ്റ്റിലായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും സര്‍വകലാശാല നടപടി എടുത്തിട്ടുണ്ട്. അനിര്‍ബന്‍ ഭട്ടാചാര്യയെ ജൂലൈ 15 വരെ ക്യാമ്പസില്‍നിന്നു പുറത്താക്കി. കൂടാതെ, അടുത്ത അഞ്ചു വര്‍ഷത്തേക്ക് ജെഎന്‍യുവില്‍ ഏതെങ്കിലും കോഴ്‌സ് ചെയ്യുന്നതില്‍നിന്നു അദ്ദേഹത്തെ വിലക്കിയിട്ടുമുണ്ട്.

മറ്റൊരു വിദ്യാര്‍ഥിയായ അശുതോഷിന് ജെഎന്‍യു ഹോസ്റ്റലില്‍ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ 20,000 രൂപ പിഴയും ചുമത്തി. സൗരഭ് ശര്‍മ്മയ്ക്ക് 10,000 രൂപ പിഴ അടയ്ക്കാനും മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലും ക്യാമ്പസില്‍ നിന്നും പുറത്താക്കാനും സര്‍വകലാശാല ഉത്തരവിറക്കിയിട്ടുണ്ട്. ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ഇരുവര്‍ക്കമെതിരെ രാജ്യദ്രഹ കുറ്റാരോപണത്തില്‍ തെളിവുകളില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന കോടതി വെറുതെ വിട്ടിരുന്നു.

TAGS :

Next Story