Quantcast

'ബാബരിയാണ് പുനര്‍നിര്‍മ്മിക്കേണ്ടത്' അയോധ്യ പറയുന്നു

MediaOne Logo

Muhsina

  • Published:

    2 Jun 2018 7:20 PM GMT

ബാബരിയാണ് പുനര്‍നിര്‍മ്മിക്കേണ്ടത് അയോധ്യ പറയുന്നു
X

'ബാബരിയാണ് പുനര്‍നിര്‍മ്മിക്കേണ്ടത്' അയോധ്യ പറയുന്നു

ബാബരി മസ്ജിദിനെ കുറിച്ചുള്ള മുസ്ലിം പക്ഷത്തെ എല്ലാ വാദങ്ങളും അംഗീകരിക്കുന്നില്ലെങ്കിലും ഈ വിഷയം സംഘപരിവാര്‍ രാഷ്ട്രീയമായി ഉപോയിക്കുന്നതിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്ന അനേകം ഹിന്ദു പുരോഹിതരും..

ബാബരി മസ്ജിദിന്‍റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പുകളോട് കടുത്ത ഭാഷയിലാണ് അയോധ്യ നിവാസികള്‍ പ്രതികരിക്കുന്നത്. സുപ്രീം കോടതി വിധി എന്തായാലും അംഗീകരിക്കാന്‍ ഹിന്ദുക്കളും മുസ്ലിംകളും തയ്യാറാകണമെന്ന് അയോധ്യയിലെ ഹിന്ദു പുരോഹിതരും മീഡിയവണിനോട് പറഞ്ഞു.

ബാബരി ധ്വംസനത്തിന് 25 ആണ്ട് പിന്നിടുമ്പോഴും രാഷ്ട്രീയ മുതലെടുപ്പ് തുടരുന്നവരോട് അയോധ്യയിലെ സാധാരണക്കാരന് പറയാനുള്ളത് ഒന്നുമാത്രം. അയോധ്യക്ക് സമാധാനം വേണം. തര്‍ക്കഭൂമിയില്‍ ഇനി ഏതെങ്കിലും നിര്‍മ്മാണം നടക്കുകയാണെങ്കില്‍ അത് ബാബരിമസ്ജിദിന്‍റെ പുനര്‍ നിര്‍മ്മാണമാകണെന്ന് വ്യക്തമായി പറയുന്നവരുണ്ട് കൂട്ടത്തില്‍.

"പുതുതായി ബാബരി മസ്ജിദ് വേണം എന്ന് പറയുകയല്ല. പക്ഷേ ഒന്നുണ്ട്. അവിടെ ബാബരി മസ്ജിദ് ഉണ്ടായിരുന്നു എന്നത് സത്യമാണ്. പിന്നെ എന്ത് ചെയ്യും. അതിനാല്‍ മസ്ജിദ് പുനര്‍നിര്‍മ്മിക്കുകയാണ് വേണ്ടത്.'' സാമൂഹ്യ പ്രവര്‍ത്തകന്‍ യുഗല്‍ കിഷോര്‍ ശാസ്ത്രി പറയുന്നു.

ബാബരി മസ്ജിദിനെ കുറിച്ചുള്ള മുസ്ലിം പക്ഷത്തെ എല്ലാ വാദങ്ങളും അംഗീകരിക്കുന്നില്ലെങ്കിലും ഈ വിഷയം സംഘപരിവാര്‍ രാഷ്ട്രീയമായി ഉപോയിക്കുന്നതിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്ന അനേകം ഹിന്ദു പുരോഹിതരും അയോധ്യയിലുണ്ട്. താല്‍കാലിക രാമക്ഷേത്രത്തിലെ പൂജാരി തന്നെയാണ് അതില്‍ പ്രധാനി.. "സുപ്രീം കോടതിയുടെ പരിഗണനയിലാണ് കേസ്. ഉചിത തീരമാനമാണ് കോടതിയില്‍ നിന്നുണ്ടാവുക. രണ്ട് പക്ഷവും അത് അംഗീകരിക്കണം.അതോടെ സമാധാനമുണ്ടാകും.'' അദ്ദേഹം പറഞ്ഞു.

TAGS :

Next Story