Quantcast

ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി സോഷ്യല്‍ മീഡിയ

MediaOne Logo

Khasida

  • Published:

    2 Jun 2018 12:44 PM GMT

ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി സോഷ്യല്‍ മീഡിയ
X

ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി സോഷ്യല്‍ മീഡിയ

ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിജന്റെ അഭാവം മൂലം കുട്ടികള്‍ മരിച്ചപ്പോള്‍ പുറത്ത് നിന്നും ഓക്സിജന്‍ എത്തിച്ച് നിരവധി കുട്ടികളെ രക്ഷിച്ച ഡോക്ടര്‍ കഫീല്‍ ഖാന്

ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ കൂട്ട ശിശുമരണത്തില്‍ നിന്ന് നിരവധി കുട്ടികളെ രക്ഷിച്ച ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം ലഭിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. അയാം വിത്ത് കഫീല്‍ ഖാന്‍, റിലീസ് ഡോക്ടര്‍ കഫീല്‍ ഖാന്‍ എന്നീ ഹാഷ് ടാഗുകളിലാണ് പ്രതിഷേധം ഉയരുന്നത്. ദുരന്തത്തിന് കാരണം ഓക്സിജന്റെ അഭാവമാണെന്ന് കഫീല്‍ ഖാനാണ് മാധ്യമങ്ങളെ അറിയിച്ചത്.

ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിജന്റെ അഭാവം മൂലം കുട്ടികള്‍ മരിച്ചപ്പോള്‍ പുറത്ത് നിന്നും ഓക്സിജന്‍ എത്തിച്ച് നിരവധി കുട്ടികളെ രക്ഷിച്ച ഡോക്ടര്‍ കഫീല്‍ ഖാന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹം ലഭിച്ചിരുന്നു. എന്നാല്‍ കഫീല്‍ ഖാന്റെ പ്രവര്‍ത്തനത്തെ ഭീഷണിയിലൂടെ‌യായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നേരിട്ടത്. പിന്നാലെ കഫീല്‍ ഖാനെ ജോലിയില്‍ നിന്നും സസ്‍പെന്‍ഡ് ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം കഫീല്‍ ഖാന്‍ ഉള്‍പ്പടെ മൂന്ന് ഡോക്ടര്‍മാരെ കസ്റ്റ‍ഡിയില്‍ എടുക്കുകയും ചെയ്തിരുന്നു., രണ്ട് ദിവസത്തിന് ശേഷം കഫീല്‍ ഖാനെ മാത്രം ജയിലിലെ ക്രിമിനല്‍ വാര്‍ഡിലേയ്ക്ക് മാറ്റി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലില്‍ കഫീല്‍ ഖാനെ സന്ദര്‍ശിക്കുന്നതിനും നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും കഫീല്‍ ഖാന് എതിരെ അന്വേഷണം നടന്നിരുന്നു. ആശുപത്രി ഭരണ കാര്യങ്ങളില്‍ വീഴ്ച്ച വരുത്തി, മെഡിക്കല്‍ കൌണ്‍സിലിന്‍റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു, പ്രൈവറ്റ് പ്രാക്റ്റിസ് നടത്തി എന്നതായിരുന്നു ഡോക്ടര്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍.

എന്നാല്‍ അറസ്റ്റിലായി ആറ് മാസമായിട്ടും കഫീല്‍ ഖാന് ജാമ്യം ലഭിക്കാതെ ആയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായത്. അയാം വിത്ത് കഫീല്‍ ഖാന്‍, റിലീസ് ഡോക്ടര്‍ കഫീല്‍ ഖാന്‍ എന്നീ ഹാഷ്ടാഗുകളിലാണ് പ്രതിഷേധം ഉയരുന്നത്.

TAGS :

Next Story