സോംനാഥ് ക്ഷേത്രത്തിലെ 72 തൂണുകള്‍ സ്വര്‍ണത്തില്‍ പൊതിയാനൊരുങ്ങുന്നു

സോംനാഥ് ക്ഷേത്രത്തിലെ 72 തൂണുകള്‍ സ്വര്‍ണത്തില്‍ പൊതിയാനൊരുങ്ങുന്നു
ആദ്യ ഘട്ടമായി 10 തൂണുകളാണ് സ്വര്‍ണത്തില്‍ പൊതിയുക
ഗുജറാത്തിലെ പ്രശസ്തമായ സോംനാഥ് ക്ഷേത്രത്തിലെ 72 തൂണുകളും സ്വര്‍ണത്തില്‍ പൊതിയാനൊരുങ്ങുന്നു. ആദ്യ ഘട്ടമായി 10 തൂണുകളാണ് സ്വര്‍ണത്തില്‍ പൊതിയുക. ഇതുമായി ബന്ധപ്പെട്ട കലാകാരന്‍മാര്‍ ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തി. പത്ത് തൂണുകളില്‍ സ്വര്‍ണം പൂശുന്നതിന് ഏകദേശം 30 കിലോ സ്വര്‍ണം വേണ്ടിവരും.

ക്ഷേത്രത്തിലെ രണ്ട് വാതിലുകള്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞവയാണ്. ന്യൂഡല്‍ഹിയില്‍ നിന്നുള്ള കലാകാരന്‍മാരെയാണ് തൂണുകള്‍ മോടി പിടിപ്പിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ക്ഷേത്രം സെക്രട്ടറിയും ട്രസ്റ്റിയുമായ പികെ ലാഹിരി പറഞ്ഞു. ആദ്യം ചെമ്പില്‍ ഡിസൈന്‍ ചെയ്ത ശേഷമായിരിക്കും സ്വര്‍ണം പൂശുക.
ഇന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് സോംനാഥ് ക്ഷേത്രം. 'അനശ്വര ദേവാലയം' എന്നാണ് അറിയപ്പെടുന്നത്. സ്വര്‍ണ്ണത്തിലും വെള്ളിയിലും മരത്തിലും കല്ലിലും നിര്‍മ്മിച്ച നാലു ക്ഷേത്രങ്ങള്‍ കൂടിച്ചേര്‍ന്നതാണ് സോംനാഥ് മഹാദേവക്ഷേത്രം.
Adjust Story Font
16

