Quantcast

സ്കൂള്‍ വിദ്യാര്‍ഥിനിയെ ഫേസ്ബുക്ക് സുഹൃത്ത് തട്ടിക്കൊണ്ടു പോയി നാല് ദിവസം പീഡിപ്പിച്ചു

MediaOne Logo

Jaisy

  • Published:

    2 Jun 2018 5:29 AM GMT

സ്കൂള്‍ വിദ്യാര്‍ഥിനിയെ ഫേസ്ബുക്ക് സുഹൃത്ത് തട്ടിക്കൊണ്ടു പോയി നാല് ദിവസം പീഡിപ്പിച്ചു
X

സ്കൂള്‍ വിദ്യാര്‍ഥിനിയെ ഫേസ്ബുക്ക് സുഹൃത്ത് തട്ടിക്കൊണ്ടു പോയി നാല് ദിവസം പീഡിപ്പിച്ചു

സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

രാജസ്ഥാനിലെ കോട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് സുഹൃത്തും കുട്ടുകാരും ചേര്‍ന്നാണ് നാലുദിവസത്തോളം പീഡനത്തിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ മെയ് 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. റംഗബഡിയിലുള്ള പങ്കജ് ധോബി(22), ദിനേശ് ലോധ(25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ പങ്കജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ഒരു മാസം മുന്‍പാണ് പങ്കജ് ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ഏപ്രില്‍ 24ന് സ്കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയോട് തന്റെ സ്കൂട്ടറില്‍ കറങ്ങാന്‍ പങ്കജ് ആവശ്യപ്പെട്ടു. നഗരത്തില്‍ കറങ്ങി നടന്ന ശേഷം പെണ്‍കുട്ടിയെ പങ്കജ് സുഹൃത്ത് ദിനേശ് ഏര്‍പ്പെടുത്തിയ മുറിയിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി. തുടര്‍ച്ചയായ നാല് ദിവസം പെണ്‍കുട്ടിയെ മുറിയിലടച്ചിട്ട് പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി മുറിയില്‍ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. ഞായറാഴ്ച ആര്‍കെ പുരം പൊലീസ് സ്റ്റേഷനിലെത്തി മാതാപിതാക്കള്‍ പരാതി നല്‍കുകയും ചെയ്തു. കുറച്ചു പേര്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story