Quantcast

ഇവരും ഇന്ത്യയുടെ മുഖങ്ങളാണ്..

MediaOne Logo

Jaisy

  • Published:

    3 Jun 2018 6:17 AM IST

ഇവരും ഇന്ത്യയുടെ മുഖങ്ങളാണ്..
X

ഇവരും ഇന്ത്യയുടെ മുഖങ്ങളാണ്..

സാരിയും പരമ്പരാഗത ആഭരണങ്ങളുമണിഞ്ഞ പെണ്‍കുട്ടികളാണ് ചിത്രത്തില്‍

സൌന്ദര്യത്തിന് വെളുപ്പ് എന്ന മാനം നല്‍കുന്നവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയാണ് ഈ കറുത്ത സുന്ദരിമാര്‍. ഇന്ത്യയുടെ സൌന്ദര്യം വെളുത്ത മുഖങ്ങളിലൂടെ ലോകമറിയുമ്പോള്‍ യഥാര്‍ത്ഥ സൌന്ദര്യത്തെ മറച്ചു വയ്ക്കുകയാണ് ചെയ്യുന്നതെന്നാണ് ഈ ചിത്രം പറയുന്നത്. പരമ്പരാഗത സൌന്ദര്യ സങ്കല്‍പങ്ങളെ പാടെ പൊളിച്ചെഴുതുന്ന കറുത്ത സുന്ദരിമാരുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

“The Faces of India, they won’t show you”, എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സാരിയും പരമ്പരാഗത ആഭരണങ്ങളുമണിഞ്ഞ പെണ്‍കുട്ടികളാണ് ചിത്രത്തില്‍. അഭിരാമി രവിചന്ദ്രന്‍ പിള്ളയാണ് ഈ ചിത്രം ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുന്നത്. പിന്നീട് ഇത് ഫേസ്ബുക്ക് വഴി പ്രചരിക്കുകയായിരുന്നു. ചിത്രത്തെ അനുകൂലിച്ചുകൊണ് നിരവധി അഭിപ്രായങ്ങളും വരുന്നുണ്ട്. സൌന്ദര്യമെന്നാല്‍ നിറമല്ല, നല്ല സ്വഭാവമാണെന്ന് ഒരാളുടെ കമന്റ്. 39,870 പേര്‍ ഇതിനോടകം തന്നെ ചിത്രം ഷെയര്‍ ചെയ്തുകഴിഞ്ഞു.

TAGS :

Next Story