Quantcast

ഗോരഖ്‌പൂർ ശിശുമരണം: ഡോ കഫീല്‍ അഹമ്മദ് ഖാന്‍ നിരപരാധി

MediaOne Logo

Muhsina

  • Published:

    3 Jun 2018 6:17 AM IST

ഗോരഖ്‌പൂർ ശിശുമരണം: ഡോ കഫീല്‍ അഹമ്മദ് ഖാന്‍ നിരപരാധി
X

ഗോരഖ്‌പൂർ ശിശുമരണം: ഡോ കഫീല്‍ അഹമ്മദ് ഖാന്‍ നിരപരാധി

ഗോരഖ്പുര്‍ ദുരന്തത്തില്‍ ഡോ കഫീല്‍ ഖാനെ ബലിയാടാക്കിയതില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകളെത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാ..

ഗോരഖ്‌പൂർ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോ കഫീല്‍ അഹമ്മദ് ഖാന്‍ നിരപരാധി. ഗോരഖ്‌പൂർ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു ഡോക്ടര്‍ കഫീല്‍ അഹമ്മദ് ഖാനെതിരെ പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം മുടങ്ങിയപ്പോള്‍ സ്വന്തം ചെലവില്‍ കുട്ടികള്‍ക്ക് ഓക്സിജന്‍ എത്തിച്ച ഡോക്ടറാണ് കഫീല്‍ ഖാന്‍.

അഴിമതി നടത്തിയെന്നും സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നുമായിരുന്നു ഡോക്ടര്‍ക്കെതിരായ ആരോപണങ്ങള്‍. എന്നാല്‍ ഇതുസംബന്ധിച്ച തെളിവുകള്‍ പൊലീസിന് ഇതുവരെയും കണ്ടെത്താനാവാത്തതിനാല്‍ കഫീല്‍ ഖാനെതിരായ അന്വേഷണം പൊലീസ് അവസാനിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതിയോടെയായിരുന്നു ഗോരഖ്‌പൂർ പോലീസ് ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ രാജീവ് മിശ്ര, പീഡിയാട്രിക് വിഭാഗം തലവന്‍ ഡോ ഡോ കഫീല്‍ അഹമ്മദ്ഖാന്‍ എന്നിവര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രത്തില്‍ ആരോപിച്ചതുപോലെ ഡോ ഖാനെതിരായി അഴിമതിയുമായി ബന്ധപ്പെട്ടോ സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നോ ഐടി നിയമത്തിന്റെ ലംഘനമോ തങ്ങൾക്ക് കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അഭിഷേക് സിംഗ് പറഞ്ഞു.

ഗോരഖ്പുര്‍ ദുരന്തത്തില്‍ ഡോ കഫീല്‍ ഖാനെ ബലിയാടാക്കിയതില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ (എഐഐഎംഎസ്) നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകളെത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനോടി നടന്ന കഫീല്‍ ഖാനെ പുറത്താക്കിയതിനെതിരെ ഡോക്ടര്‍മാരുടെ കൂട്ടായ്മ യുപി സര്‍ക്കാരിന് കത്തയക്കുകയുമുണ്ടായി.

TAGS :

Next Story