Quantcast

തമിഴ്നാട് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്

MediaOne Logo

Sithara

  • Published:

    4 Jun 2018 3:14 AM IST

തമിഴ്നാട് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്
X

തമിഴ്നാട് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്

വൈകിട്ട് 8 മണിവരെ നീണ്ട വോട്ടെടുപ്പില്‍ 77 ശതമാനമാണ് പോളിങ്

തമിഴ്നാട് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. വൈകിട്ട്, 8 മണിവരെ നീണ്ട വോട്ടെടുപ്പില് 77 ശതമാനമാണ് പോളിങ്. അഞ്ചു മണിക്ക് ശേഷം അയ്യായിരത്തിലധികം ആളുകള് ടോക്കണ്‍ നേടി വോട്ടു ചെയ്തു. 200 ബൂത്തുകളില്‍ പോളിങ് പൂര്‍ത്തിയായി.

രാവിലെ എട്ടുമണിയോടെയാണ് വോട്ടിങ് ആരംഭിച്ചത്. 256 പോളിങ് ബൂത്തുകളിലും ഏഴുമണി മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു. ഇത് പോളിങ് ശതമാനം ഉയരുമെന്ന സൂചനയാണ് നല്‍കുന്നത്. സ്ത്രീവോട്ടര്‍മാരാണ് മണ്ഡലത്തില്‍ പകുതിയില്‍ അധികവും. അതുകൊണ്ടുതന്നെ രാവിലെ ബൂത്തുകളില്‍ എത്തിയവരില്‍ ഏറിയ പങ്കും സ്ത്രീകളാണ്.

പോളിങ് ദിനം തന്നെ ടുജി സ്‌പെക്ട്രം കേസില്‍ അനുകൂല വിധിയുണ്ടായത്, ഡിഎംകെ ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ വാദം. അണികള്‍ക്കിടയില്‍ വലിയ ആവേശമാണ് വിധി ഉണ്ടാക്കിയിട്ടുള്ളത്. ഇത് മണ്ഡലത്തില്‍ പ്രതിഫലിയ്ക്കാനും സാധ്യതയുണ്ട്. പൊലീസിനൊപ്പം സൈനിക, അര്‍ധ സൈനിക വിഭാഗവും മണ്ഡലത്തില്‍ സുരക്ഷയ്ക്കായുണ്ട്. ഓരോ ബൂത്തിലും സിആര്‍പിഎഫിനെ നിയോഗിച്ചു. 960 നിരീക്ഷണ ക്യാമറകളും 45 ചെക്ക് പോസ്റ്റുകളും മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി ഇ. മധുസൂദനന്‍, ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷ്, സ്വതന്ത്രന്‍ ടിടിവി ദിനകരന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.

TAGS :

Next Story