Quantcast

ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസ്: ഒളിവില്‍ പോയ പ്രതി 16 വര്‍ഷത്തിന് ശേഷം പിടിയില്‍

MediaOne Logo

Sithara

  • Published:

    3 Jun 2018 11:03 AM GMT

ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസ്: ഒളിവില്‍ പോയ പ്രതി 16 വര്‍ഷത്തിന് ശേഷം പിടിയില്‍
X

ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസ്: ഒളിവില്‍ പോയ പ്രതി 16 വര്‍ഷത്തിന് ശേഷം പിടിയില്‍

ആശിഷ് പാണ്ഡെയെ ആണ് 16 വര്‍ഷത്തിന് ശേഷം പിടികൂടിയത്

2002ലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. ആശിഷ് പാണ്ഡെയെ ആണ് 16 വര്‍ഷത്തിന് ശേഷം പിടികൂടിയത്. അസ്‌ലാലിയില്‍ വെച്ച് ക്രൈംബ്രാഞ്ചാണ് ആശിഷ് പാണ്ഡെയെ പിടികൂടിയത്.

എഫ്ഐആറില്‍ പേര് വന്നയുടനെ ആശിഷ് പാണ്ഡെ ഒളിവില്‍ പോയിരുന്നു. നരോദയില്‍ താമസിച്ചിരുന്ന പാണ്ഡെ ഹരിദ്വാര്‍, വാപി തുടങ്ങിയ സ്ഥലങ്ങളിലാണ് ഒളിച്ച് താമസിച്ചത്. ഇയാള്‍ ഗുജറാത്തിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

2002 ഫെബ്രുവരി 28ന് അഹമ്മദാബാദില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കലാപകാരികള്‍ ആക്രമണം നടത്തുകയായിരുന്നു. കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്രിയടക്കം 69 പേരാണ് അവിടെ കൊല്ലപ്പെട്ടത്.

ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസില്‍ 2016 ജൂണില്‍ 24 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. 36 പേരെ വെറുതെവിട്ടു. നാല് പേര്‍ ഇപ്പോഴും ഒളിവിലാണ്.

TAGS :

Next Story