Quantcast

സുപ്രിംകോടതി പ്രതിസന്ധിക്ക് പരിഹാരമായെന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ

MediaOne Logo

Sithara

  • Published:

    3 Jun 2018 3:16 AM GMT

സുപ്രിംകോടതി പ്രതിസന്ധിക്ക് പരിഹാരമായെന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ
X

സുപ്രിംകോടതി പ്രതിസന്ധിക്ക് പരിഹാരമായെന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ

മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങളുമായി പങ്കുവെച്ചത് ചില ആശങ്കകള്‍ മാത്രമാണെന്ന് ബാര്‍ കൌണ്‍സില്‍ പ്രതിനിധി സംഘം തലവന്‍ മനന്‍ മിശ്ര പറഞ്ഞു.

സുപ്രിംകോടതിയിലെ പ്രതിസന്ധിക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് പിന്നാലെ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയും‍. ജഡ്ജിമാരുടെ പ്രശ്നം അവര്‍ തന്നെ പരിഹരിച്ചെന്നും ഇനി പ്രശ്ങ്ങളില്ലെന്നും ബാര്‍ കൌണ്‍സില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മില്‍‌ രാവിലെ അനൌദ്യോഗിക ചര്‍ച്ച നടന്നു.

ചീഫ് ജസ്റ്റിസും പ്രതിഷേധിച്ച ജഡ്ജിമാരും ഉള്‍ക്കൊള്ളുന്ന കൊളീജിയം ഉടന്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് വ്യക്തമാക്കി കൊണ്ടുള്ള പ്രതികരങ്ങള്‍ തുടരുന്നത്. ജഡ്ജിമാരുടെ പ്രശ്നം അവര്‍തന്നെ പരിഹരിച്ചെന്നും ഇതുവരെയുണ്ടായ പ്രശ്നങ്ങള്‍ ഒന്നും സുപ്രിംകോടതിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്നും ബാര്‍ കൌണ്‍സില്‍‌ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയ മനന്‍ മിശ്ര വ്യക്തമാക്കി.

ജഡ്ജിമാര്‍ തമ്മില്‍ രാവിലെ അനൌദ്യോഗിക ചര്‍ച്ചകള്‍ നടന്നെന്നും അതില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യക്തമാക്കി. രാവിലെ സുപ്രിംകോടതിയില്‍ ജഡ്ജിമാര്‍ക്കായി ചായ സല്‍ക്കാരം ഉണ്ടായിരുന്നു. ഇതിനിടെ ചര്‍ച്ചകള്‍ നടന്നതായാണ് സൂചന.

ഏത് നിലയ്ക്ക് പ്രശ്നങ്ങള്‍ പരിഹരിച്ചു എന്നത് സംബന്ധിച്ച് എജി വിശദീകരിച്ചില്ല. പ്രതിഷേധിച്ച ജഡ്ജിമാര്‍ ഇന്ന് സുപ്രിംകോടതിയില്‍ സിറ്റിംഗ് നടത്തുന്നുണ്ട്. രാവിലെ 10 മിനിറ്റ് വൈകിയാണ് കോടതികള്‍ സിറ്റിംഗ് തുടങ്ങിയത്. അതിനിടെ പ്രതിഷേധിച്ച ജഡ്ജിമാര്‍ക്കെതിരെ നടപടി വേണമെന്ന് അഭിഭാഷകനായ ആര്‍ പി ലൂത്ര ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

TAGS :

Next Story