Quantcast

വായ്പാ തട്ടിപ്പ്: കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയലിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

MediaOne Logo

Khasida

  • Published:

    3 Jun 2018 1:58 PM GMT

വായ്പാ തട്ടിപ്പ്: കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയലിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
X

വായ്പാ തട്ടിപ്പ്: കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയലിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഗോയല്‍ ചെയര്‍മാനായിരുന്ന കമ്പനി പൊതുമേഖലാ ബാങ്കില്‍ നിന്നെടുത്ത 650 കോടി രൂപ തിരിച്ചടച്ചില്ലെന്നാണ് ആരോപണം.

വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയലിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഗോയല്‍ ചെയര്‍മാനായിരുന്ന കമ്പനി പൊതുമേഖലാ ബാങ്കില്‍ നിന്നെടുത്ത 650 കോടി രൂപ തിരിച്ചടച്ചില്ലെന്നാണ് ആരോപണം. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിര്‍ധി ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനി വായ്പാ തട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത ദി വയര്‍ വെബ്‍സൈറ്റാണ് പുറത്തുവിട്ടത്. 2010 ജൂലൈ വരെ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത് പിയൂഷ് ഗോയലാണെന്ന് രേഖകളിലുണ്ട്. വാര്‍ത്ത പുറത്തു വന്നതോടെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ആദ്യം രംഗത്തെത്തി.

അമിത് ഷായുടെ മകന്റെ വിറ്റുവരവ് വര്‍ധനവിനും ചെറു മോദിമാരുടെ രാജ്യം വിടലിനും പിന്നാലെ ബിജെപി അവതരിപ്പിക്കുന്ന 'ശിര്‍ദി അതിശയങ്ങള്‍' എന്ന പരിഹാസത്തോടെയാണ് രാഹുലിന്‍റെ ട്വീറ്റ്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി മൌനം വെടിയണമെന്നും പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും വീരപ്പ മൊയ്‍ലിയും ആവശ്യപ്പെട്ടു.

പിയുഷ് ഗോയലിന്‍റെ ഭാര്യ സീമ ഗോയല്‍ ഡയറക്ടറായ ഇന്‍റര്‍കോണ്‍ അഡ്വൈസേഴ്സ് എന്ന മറ്റൊരു കമ്പനിക്ക് 2016ല്‍ ശിര്‍ദി കമ്പനി വന്‍ തുക വായ്പ നല്‍കിയതായും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ബാങ്കിലെ വായ്പ തിരിച്ചടക്കാന്‍ ശിര്‍ദി ഇന്‍ഡസ്ട്രിയല്‍ തയാറായില്ല. 2014 ആയപ്പോഴേക്കും വായ്പ തിരിച്ചടവ് പൂര്‍ണമായും മുടങ്ങി. പിന്നീട് പിയുഷ് ഗോയല്‍ കേന്ദ്ര വാണിജ്യ മന്ത്രിയായതോടെ കമ്പനിക്കെതിരെ അന്വേഷണമോ നടപടികളോ ഉണ്ടായില്ലെന്നും ദി വയര്‍ വെബ്‍സൈറ്റ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ആരോപണത്തോട് പിയൂഷ് ഗോയലും ബിജെപി നേതൃത്വവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS :

Next Story